ലാൽ ജോസ് മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുളള ഒരാളാണ്. മിക്ക നടിമാരും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരായി അവരവരുടെ സമയങ്ങളിൽ തിളങ്ങി നിന്നിട്ടുമുണ്ട്. ഇത്തരത്തിൽ ലാൽജോസ് മലയാളികൾക്ക് സുപരിചിതയാക്കിയ നായികനടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെയാണ് ദീപ്തി അഭിനയത്തിലേക്ക് എത്തുന്നത്.
ലാൽ ജോസ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന ആൻ അഗസ്റ്റിനും നീനയിൽ വളരെ പ്രധാനപ്പെട്ട ഒരു റോൾ ചെയ്തിരുന്നു. നീനയിൽ ദീപ്തി ഒരു ടോം ബോയിഷ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് ദീപ്തി കന്നടയിൽ ഒരു സിനിമയിൽ അഭിനയിച്ചു. ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
തുടർന്ന് സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം, ഇൻ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടാണ് ദീപ്തിയുടെ അവസാനം ഇറങ്ങിയ ചിത്രം. അൽഫോൺസ് പുത്രൻ, പൃഥ്വിരാജ്, നയൻതാര എന്നിവർ ഒന്നിക്കുന്ന ഗോൾഡാണ് ദീപ്തിയുടെ അടുത്ത സിനിമ. ഡിസംബർ ഒന്നിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
സിനിമയുടെ പ്രൊമോഷൻ മുന്നോടിയായി ദീപ്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഒരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഇൻഫൈൻ ലൈനിന്റെ മനോഹരമായ ഒരു സ്റ്റൈലൻ ലെഹങ്കയിലാണ് ദീപ്തി ഷൂട്ട് ചെയ്തത്. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മിസ് കേരള പട്ടം വരെ നേടിയിട്ടുള്ള ദീപ്തി മോഡലിംഗ് രംഗത്ത് വർഷങ്ങളായി സജീവമായി നിൽക്കുന്ന ഒരാളാണ്.