മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ മോഡലിംഗിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് നടി ദീപ്തി സതി. 2012-ൽ മിസ് കേരള പട്ടം സ്വന്തമാക്കിയ ഒരാളാണ് ദീപ്തി. അതുപോലെ ഫെമിന മിസ് ഇന്ത്യ 2014-ൽ ഫൈനലിസ്റ്റുമാണ്. 2013-ൽ നേവി ക്വീൻ പട്ടവും ഇന്ത്യൻ പ്രിൻസസ് പട്ടവും ദീപ്തി സതി നേടിയിട്ടുണ്ട്.
2015-ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെയാണ് ദീപ്തി സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം കന്നഡയിലേക്ക് പോയ ദീപ്തി തൊട്ടടുത്ത വർഷം മമ്മൂട്ടിയുടെ നായികയായി പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ അഭിനയിച്ചു. നീനയിലെ ടോം ബോയ് കഥാപാത്രത്തിലാണ് ദീപ്തിയെ കൂടുതലായി കാണാൻ ആഗ്രഹിച്ചിരുന്നത്. സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിലും ദീപ്തി അഭിനയിച്ചിരുന്നു.
മഞ്ജു വാര്യർക്കും ബിജു മേനോനുമൊപ്പമുളള ലളിതം സുന്ദരമാണ് ദീപ്തിയുടെ അവസാന റിലീസ് ചിത്രം. ലുക്കി എന്ന മറാത്തി സിനിമയിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. ഇപ്പോഴിതാ കൈയിൽ പൂക്കൾ പിടിച്ച് വെള്ള ഡ്രെസ്സിലുള്ള ഒരു കിടിലം ഫോട്ടോഷൂട്ടാണ് ദീപ്തി പങ്കുവച്ചിരിക്കുന്നത്.
ഹൌസ് ഓഫ് വൻഡി എന്ന ബ്രാൻഡ് ഡിസൈൻ ചെയ്ത ഡ്രെസ്സിലാണ് ദീപ്തി ഇത് ചെയ്തിരിക്കുന്നത്. ജോബിന വിൻസെന്റാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സാറയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പൗർണമി മുകേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട്, പൃഥ്വിരാജ് – അൽഫോൺസ് പുത്രേൻ – നയൻതാര എന്നിവർ ഒന്നിക്കുന്ന ഗോൾഡ് എന്നിവയാണ് ദീപ്തിയുടെ ഇനി ഇറങ്ങാനുള്ള സിനിമകൾ.