‘റിസോർട്ടിലെ പൂളിൽ ഹോട്ട് ലുക്കിൽ നടി ദീപ തോമസ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്നതുപോലെ ആരാധകരെയും പിന്തുണയുമൊക്കെയാണ് കരിക്കിന്റെ വീഡിയോസിൽ അഭിനയിച്ച കഴിയുമ്പോൾ പലർക്കും ലഭിച്ചിട്ടുള്ളത്. ചിലർക്ക് സിനിമയിലേക്കുള്ള ഒരു വഴി കൂടിയായിരുന്നു കരിക്ക്. ജോർജ്, ലോലനും പോലെയുള്ളവർ സ്ഥിരമായി ആ പേരിൽ അറിയപ്പെടുമ്പോൾ, ഒറ്റ വെബ് സീരീസിലോ, വീഡിയോയിലോ അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ളവരും അതിലുണ്ട്.

കരിക്കിന്റെ വീഡിയോസിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ ഒരു താരമാണ് നടി ദീപ തോമസ്. കരിക്കിന്റെ പെൺകുട്ടികൾ പ്രധാന റോളുകളിൽ എത്തിയ റോക്ക് പേപ്പർ സിസേഴ്സ് എന്ന വെബ് സീരീസിലാണ് ദീപയെ മലയാളികൾ ആദ്യമായി കാണുന്നത്. അതിൽ ശ്രദ്ധ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച ദീപയെ പിന്നീട് മലയാളികൾ കാണുന്നത് സിനിമകളിലാണ്. വൈറസായിരുന്നു ദീപയുടെ ആദ്യ സിനിമ.

അതിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായ മോഹൻകുമാർ ഫാൻസ്‌ എന്ന സിനിമയിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയുടെ റോളിൽ അഭിനയിച്ചിരുന്നു. പിന്നീട് ഫ്രൈഡേ ഫിലിംസ് നിർമ്മിച്ച ഹോം എന്ന സിനിമയിലൂടെ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്തു ദീപ തോമസ്. ശ്രീനാഥ് ഭാസിയുടെ നായികയായിട്ടാണ് ദീപ ആ സിനിമയിൽ അഭിനയിച്ചിരുന്നത്.

ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് ദീപ വായനാടുള്ള മോറിക്കപ് റിസോർട്ടിൽ സമയം ചിലവഴിക്കുന്നതിന്റെ ഫോട്ടോസും വീഡിയോസും പങ്കുവച്ചിരിക്കുകയാണ്. റിസോർട്ടിലെ പൂളിലെ വെള്ളത്തിൽ കൊച്ചുകുട്ടിയെ പോലെ കൈയിട്ട് കളിക്കുന്ന ചിത്രങ്ങൾ ദീപ പോസ്റ്റ് ചെയ്തിരുന്നു. “എന്താ ഞാൻ ഇപ്പൊ ചെയ്യാ..” ആണ് ദീപയുടെ അടുത്ത റിലീസാകാനുള്ള ചിത്രം.