‘അട്ടിമറി സംഭവിച്ചില്ല! അഖിൽ മാരാർ തന്നെ വിജയി? ഞെട്ടൽ മാറാതെ ശോഭ ഫാൻസ്‌..’ – പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്

ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡ് നടക്കുന്ന ദിവസമാണ്. 99 ദിവസത്തോളമായി ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ് അതിമവിജയിയായി ആരും മാറുമെന്ന് അറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. മുൻ സീസണുകളിൽ നിന്ന് നോക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിൽ വ്യക്തിപരമായ പക ഉള്ളിൽ കൊണ്ടുനടക്കാത്ത ഒരു സീസൺ ആണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.

എങ്കിലും മത്സരാർത്ഥികൾ തമ്മിലുള്ള വാശിക്കും മത്സരബുദ്ധിക്കും ഒട്ടും കുറവും വന്നിട്ടുണ്ടായില്ല. അഖിൽ മാരാർ, ജുനൈസ് വി.പി, റെനീഷ റഹ്മാൻ, ശോഭ വിശ്വനാഥ്, ഷിജു അബ്ദുൾ റഷീദ് എന്നിവരാണ് ഫൈനൽ ഫൈവ്. ഇതിൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് ഷിജു അബ്ദുൾ റഷീദ് അഞ്ചാം സ്ഥാനം നേടിയെന്ന് ഉറപ്പായി കഴിഞ്ഞു. നാലാം സ്ഥാനത്തേക്ക് വന്നത് പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളാണ്.

അഖിൽ മാരാർ തന്നെയാണ് വോട്ടിങ്ങിൽ ഒന്നാമത് എത്തി വിജയി ആയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള മത്സരാർത്ഥിയെക്കാൾ ബഹുദൂരം വോട്ടിങ്ങിൽ മുന്നിലായിരുന്നു അഖിൽ മാരാർ. മോഹൻലാലിന്റെ കൈ പിടിച്ച് അവസാനം ഇറങ്ങുന്ന രണ്ട് മത്സരാർത്ഥികൾ അഖിൽ മാരാറും റെനീഷയും ആണെന്നും അദ്ദേഹം രണ്ടുപേരിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ അഖിലിന്റെ കൈപൊക്കുകയും ചെയ്തതെന്നും റിപ്പോർട്ട് വന്നു കഴിഞ്ഞു.

ജുനൈസ് ആണ് മൂന്നാം സ്ഥാനം നേടിയെതെന്ന് പുറത്തുവരുന്ന വിവരം. ബിഗ് ബോസ് വിജയി ആകുമെന്ന് വിചാരിച്ചിരുന്ന ശോഭ വിശ്വനാഥ് നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ശോഭയുടെ ആരാധകർക്ക് ഏറെ വിഷമം ഉണ്ടാക്കുന്ന ഒരു റിപ്പോർട്ടാണ് ഇത്. ഏഷ്യാനെറ്റിലും ഹോട്ട്സ്റ്റാറിലും രാത്രി ഏഴു മണിക്ക് ഇതിന്റെ ടെലികാസ്റ്റ് ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പിന് ഇനി മിനുറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.