മമ്മൂട്ടിയും അമൽ നീരദും ബിഗ് ബി എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘ഭീഷ്മപർവം’. പതിവ് അമൽ നീരദ് സിനിമകൾ പോലെ തന്നെ സ്ലോ പേസിൽ പോകുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ കിടിലം ലുക്കും നോട്ടവും ഡയലോഗും എല്ലാം കൊണ്ടും സിനിമ മുന്നേറി കൊണ്ടിരിക്കുകയാണ്. അതുപോലെ ഒപ്പം അഭിനയിച്ചവർക്കെല്ലാം തുല്യപ്രാധാന്യമുള്ള റോളുകളാണ് ലഭിച്ചിരിക്കുന്നത്.
സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് കഥയിൽ വളരെ പ്രധാനപ്പെട്ട റോളുകളാണ് ഉള്ളത്. അതിൽ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് മമ്മൂട്ടിയുടെ പഴയ കാമുകിയുടെ റോളിൽ അഭിനയിച്ച ആലീസ് എന്ന കഥാപാത്രം. മൈക്കിൾ എന്ന കഥാപാത്രത്തിന്റെ വീട്ടിൽ എപ്പോൾ വേണമെങ്കിലും വരാനുള്ള അനുവാദമുള്ള ഒരാളുകൂടിയാണ് ആലീസ്. അത് അവതരിപ്പിച്ചത് തെലുങ്ക് നടിയായ അനസൂയ ഭരദ്വാജ് ആണ്.
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയിൽ അനസൂയ അഭിനയിച്ചിട്ടുണ്ടെങ്കിലും അധികം മലയാളികൾക്ക് സുപരിചിതമല്ല താരത്തിനെ. 2003-ൽ ജൂനിയർ എൻ.ടി.ആർ ചിത്രത്തിലൂടെയാണ് അനസൂയ അരങ്ങേറുന്നത്. കോളേജിൽ എം.ബി.എ പഠനത്തിന് ശേഷം ടെലിവിഷൻ അവതാരകയായി ജോലി ചെയ്ത താരം അതിൽ നിന്നുമാണ് നാഗാർജുനയുടെ ‘സോഗ്ഗേടെ ചിന്നി നയന’യിലെ അഭിനയിക്കുന്നത്.
ഏറ്റവും ഒടുവിൽ പുഷ്പായിലെ ദാക്ഷായണി എന്ന കഥാപാത്രം. അത് മാത്രം മതി ഈ നടിയുടെ കഴിവ് പ്രേക്ഷകർക്ക് തിരിച്ചറിയാൻ. സിനിമയിലെ കഥാപാത്രങ്ങളെ പോലെയല്ല അനസൂയ ജീവിതത്തിൽ. ഭീഷ്മപർവം ഇറങ്ങിയതോടെ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്.