February 29, 2024

‘നമ്മൾ എല്ലാവരും അല്പം തകർന്നവരാണ്, അതിനാലാണ് വെളിച്ചം വരുന്നത്..’ – ഫോട്ടോ പങ്കുവച്ച് നടി ഭാവന

മലയാള സിനിമയിൽ അഭിനയരംഗത്തേക്ക് തന്റെ പതിനാറാം വയസ്സിൽ വന്ന താരമാണ് നടി ഭാവന. നമ്മൾ എന്ന കമൽ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഭാവന ആദ്യമായി അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിലെ അഭിനയ മികവിന് തന്നെ കേരള സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിക്കുകയും ചെയ്തു. 2002 മുതൽ 2005 വരെ മലയാളത്തിൽ മാത്രമാണ് ഭാവന അഭിനയിച്ചിട്ടുള്ളത്.

അതിന് ശേഷമാണ് അന്യഭാഷയിലേക്ക് അഭിനയിക്കാൻ ഭാവന പോയത്. ക്രോണിക് ബാച്ചിലർ, സി.ഐ.ഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, നരൻ, ഉദയനാണ് താരം തുടങ്ങിയ സിനിമകളിൽ ഈ കാലയളവിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സഹതാരങ്ങളായി സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് ഭാവന.

ഭാവനയുടെ കാലഘട്ടത്തിൽ സജീവമായി അഭിനയിച്ച നടിമാരുമായി താരം സൗഹൃദം പുലർത്തിയിരുന്നു. ഇവരെ കൂടാതെ മറ്റു താരങ്ങളും താരത്തിന്റെ സൗഹൃദവലയത്തിലുണ്ട്. ആ കൂട്ടത്തിൽ പ്രധാനിയെന്ന് വിശേഷിപ്പിക്കേണ്ട ഒരാളാണ് മഞ്ജു വാര്യർ. ഭാവനയുടെ വിവാഹത്തിന് ഏറ്റവും സജീവമായി ആദ്യാവസാനം വരെ നിന്നയൊരാളാണ് മഞ്ജു.

ഇവരുടെ സൗഹൃദത്തിന്റെ നിമിഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവെക്കാറുണ്ട്. ഭാവന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഫോട്ടോസ് ക്ലിക്ക് ചെയ്തത് മഞ്ജുവാണ്. ഈ ഫോട്ടോയ്ക്ക് ഭാവന നൽകിയ ക്യാപ്ഷൻ പലത്തിനുമുള്ള മറുപടിയാണെന്ന് തോന്നിപ്പിക്കുന്നതാണ്. “നമ്മൾ എല്ലാവരും അല്പം തകർന്നവരാണ്, അതിനാലാണ് വെളിച്ചം വരുന്നത്..”, മഞ്ജു എടുത്ത ചിത്രങ്ങൾക്ക് ഒപ്പം ഭാവന കുറിച്ചു.