യു.എ.ഇ ഗോൾഡൻ വിസ വാങ്ങാൻ വേണ്ടി ദുബൈയിൽ എത്തിയ ഭാവനയുടെ ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഭാവന അത് വാങ്ങിക്കാൻ വേണ്ടി എത്തിയപ്പോൾ ഇട്ടിരുന്ന വസ്ത്രത്തെ കുറിച്ച് വിമർശനങ്ങളും മോശം കമന്റുകളും സോഷ്യൽ മീഡിയയിൽ ഒരുപാട് ലഭിച്ചിരുന്നു. സ്ത്രീയെന്ന രീതിയിൽ കേൾക്കാൻ ആഗ്രഹിക്കാത്ത കമന്റുകളായിരുന്നു പലതും.
ഇതിനെതിരെ ഭാവന തന്നെ രംഗത്ത് വരികയും ഭാവനയ്ക്ക് പിന്തുണ അറിയിച്ച് മലയാളികൾ ഒപ്പം നിൽക്കുകയും ചെയ്തിരുന്നു. ഭാവനയുടെ ശരീരം കാണുന്ന രീതിയിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നതെന്നായിരുന്നു ആക്ഷേപം. എന്നാൽ ഒറ്റ നോട്ടത്തിൽ അത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്ന് ബോധമുള്ള മലയാളികൾക്ക് മനസ്സിലാവുന്നതേയുള്ളൂ. എന്നിട്ടും മോശം കമന്റുകൾ വന്നു.
താൻ എന്ത് ചെയ്താലും ആക്ഷേപിക്കാനും തന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടാനും ഒരുപാട് പേർ ശ്രമിക്കുന്നുണ്ടെന്നും അറിയാമെന്ന് ഭാവന പ്രതികരിച്ചിരുന്നു. അവർക്ക് അത് വഴി സന്തോഷം കിട്ടുമെങ്കിൽ അതിന് താൻ തടസം നിൽക്കുന്നില്ലെന്നും ഭാവന പ്രതികരിച്ചു. ഭാവനയ്ക്ക് പിന്തുണ അറിയിച്ച് ഒരുപാട് ആളുകൾ രംഗത്ത് വന്നിരുന്നു. വിമർശനങ്ങളിൽ ഭർത്താവ് നവീന്റെ പ്രതികരണം എങ്ങനെയാണെന്ന് ഇപ്പോൾ ഭാവന പങ്കുവച്ചിരിക്കുകയാണ്.
“അദ്ദേഹം പറയുന്നു, ‘എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നു.. നീ ആരാണെന്ന് എനിക്കറിയാം.. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങൾക്കും അറിയാം. അത് മാത്രം പോരെ?’ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘അതെ, എനിക്ക് അത്രയേ വേണ്ടൂ.”, ഭാവന നവീൻ ഒപ്പമുള്ള ഒരു സെൽഫി ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഞങ്ങളും ഒപ്പമുണ്ടെന്ന് അറിയിച്ചുകൊണ്ട് ഭാവനയുടെ ആരാധകരും സുഹൃത്തുക്കളായ താരങ്ങളും കമന്റുകൾ ഇട്ടിട്ടുണ്ട്.