December 4, 2023

‘പിങ്ക് സാരിയിൽ അതിസുന്ദരിയായി ഭാവന, രാജകുമാരിയെ പോലെയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

നമ്മൾ എന്ന സിനിമയിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഭാവന. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രതേക പരാമർശത്തിന് അർഹയാവുകയും ചെയ്തിരുന്നു. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച ഒരാളാണ് ഭാവന. ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി ഭാവന അഭിനയിച്ചിട്ടുണ്ട്.

മലയാളം കൂടാതെ മറ്റു ഭാഷകളിലും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച ഭാവന കന്നഡ നിർമ്മതാവായ നവീനുമായി പ്രണയത്തിലാവുകയും 2018-ൽ വിവാഹിതയാവുകയും ചെയ്തിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട ഒരാളാണ് ഭാവന. മലയാള സിനിമ മേഖലയിൽ നിന്ന് 5 വർഷത്തോളം വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

ഈ വർഷമാണ് ഭാവന തന്റെ തിരിച്ചുവരവിലെ ചിത്രം അന്നൗൺസ് ചെയ്തിരുന്നത്. കഴിഞ്ഞ 5 വർഷവും കന്നഡ സിനിമകളിൽ സജീവമായ നിലനിൽക്കുകയും ചെയ്തിരുന്നു ഭാവന. ഗോവിന്ദ ഗോവിന്ദ എന്ന കന്നഡ ചിത്രത്തിലാണ് അവസാനമായി ഭാവന അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് ഭാവന. പല കാര്യങ്ങളും ഭാവന അതിലൂടെയാണ് പങ്കുവെക്കുന്നത്.

ഇപ്പോഴിതാ പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്.സിന് വേണ്ടി താരം ചെയ്ത ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. പിങ്ക് നിറത്തിലെ സാരിയിൽ അതിസുന്ദരിയായിട്ടാണ് ഭാവനയെ കാണാൻ സാധിക്കുക. ഒരു നവവധുവിനെ പോലെയാണ് താരം അണിഞ്ഞ് ഒരുങ്ങിയിരിക്കുന്നത്. കാണാൻ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകരിൽ ചിലർ കമന്റുകളായി അഭിപ്രായപ്പെടുന്നത്.