December 10, 2023

‘ഒരു പച്ചപ്പനം തത്തയെ സുന്ദരി!! സൽവാറിൽ പുഞ്ചിരി തൂകി നടി ഭാവന മേനോൻ..’ – ഫോട്ടോസ് വൈറൽ

പ്രതിസന്ധി വരുമ്പോൾ ഒരു പുഞ്ചിരിയോട് അതിനെ നേരിടണമെന്ന് പലപ്പോഴും നമ്മൾ പറയാറുണ്ട്. ഇത്തരം വാക്യങ്ങൾ പക്ഷേ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളോ പ്രതിസന്ധികളോ വരുമ്പോൾ നേരിടാൻ പോലും പറ്റാതെ നമ്മളെ പിന്നിലേക്ക് വലിക്കാറുണ്ട്. ചിലർ പക്ഷേ അത് ചെയ്തു കാണിക്കാറുണ്ട്. പോരാടി മുന്നോട്ട് വരാറുണ്ട്. അത്തരത്തിൽ തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത പലർക്കും പ്രചോദനമായി നിൽക്കുന്ന ഒരാളാണ് നടി ഭാവന മേനോൻ.

മലയാള സിനിമയിൽ നിന്ന് താരം വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 5 വർഷത്തോളം പിന്നിട്ടിരിക്കുന്നു. കന്നഡ സിനിമകളിൽ ഇപ്പോഴും അഭിനയിക്കുന്ന താരം മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന് ആരാധകർ ഏറെ പ്രതീക്ഷയോട് കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ തനിക്ക് ഒപ്പം ഇത്രയും നാൾ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞിരുന്നു.

തനിക്ക് നേരിട്ടത് പോലെയൊരു അനുഭവം ഇനിയാർക്കും ഉണ്ടാവാതിരിക്കാൻ മുന്നോട്ട് പോകുമെന്നും ആ കുറിപ്പിൽ ഭാവന പങ്കുവച്ചിരുന്നു. ഭാവനയുടെ പല പോസ്റ്റുകളും ഇത്തരത്തിൽ പലർക്കും ഒരു പ്രചോദനം ആവാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ ഒരു ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു പച്ചപ്പനം തത്തയെ സുന്ദരിയായ ഭാവനയുടെ ചിത്രങ്ങളാണ്‌ വൈറലാവുന്നത്.

പച്ച സൽവാർ ധരിച്ച് മുഖത്ത് പുഞ്ചിരി തൂകിയ ഭാവനയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് പ്രണവ് രാജാണ്. ലേബൽ എം ഡിസൈനേഴ്സ് ആണ് താരത്തിന്റെ ഔട്ട് ഹിറ്റിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. താരം തന്നെയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ജീനയാണ് ഹെയർ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകിയിരിക്കുന്നത്.