December 4, 2023

‘ദുബായ് നഗരം ഇളക്കിമറിച്ച് നടി ഭാവന, ഗോൾഡ് വിസ സ്വന്തമാക്കി താരറാണി..’ – വീഡിയോ കാണാം!!!

നമ്മൾ എന്ന സിനിമയിലൂടെ കമൽ മലയാള സിനിമയ്ക്ക് സമ്മാനിച്ച അഭിനയത്രിയാണ് നടി ഭാവന. നമ്മളിലെ പരിമളം എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ഭാവനയ്ക്ക് ആ വർഷത്തെ സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശത്തിന് അർഹയാവുകയും ചെയ്തു. ഇരുപത് വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളുകൂടിയാണ് ഭാവന. തെന്നിന്ത്യയിലെ ഒരു താരസുന്ദരിയായി ഭാവന മാറുകയും ചെയ്തു.

മലയാളത്തിൽ കഴിഞ്ഞ ആറ് വർഷമായി ഭാവന ചില വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് അഭിനയിച്ചിട്ടില്ല. പക്ഷേ ഈ സമയങ്ങളിൽ കന്നഡയിൽ വളരെ സജീവമായി നിൽക്കുന്ന ഭാവനയെ കാണാൻ മലയാളികൾക്ക് സാധിച്ചു. 2018-ലായിരുന്നു ഭാവനയുടെ വിവാഹം. വിവാഹ ശേഷവും അഭിനയ ജീവിതവുമായി മുന്നോട്ട് പോയി ഭാവന. കന്നഡ സിനിമ നിർമ്മാതാവ് നവീനാണ് താരത്തിന്റെ ഭർത്താവ്.

ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഭാവന. ഷറഫുദ്ധീൻ ഒപ്പം ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്നൊരു സിനിമയിലാണ് ഭാവന അഭിനയിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഭാവനയുടെ ജീവിതത്തിൽ മറ്റൊരു സന്തോഷ നിമിഷം വന്നെത്തിയിരിക്കുകയാണ്.

യു.എ.ഇ ഗോൾഡ് വിസ ഭാവനയ്ക്ക് ലഭിച്ചിരിക്കുകയാണ്. നിരവധി മലയാള സിനിമ താരങ്ങൾക്ക് യു.എ.ഇ ഗോൾഡ് വിസ നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നു. ഭാവന ഗോൾഡ് വിസ വാങ്ങാനായി എത്തിയപ്പോഴുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കൂളിംഗ് ഗ്ലാസ് വച്ച് കട്ട സ്റ്റൈലിഷ് ലുക്കിൽ ദുബായിലെ മലയാളികളെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു ഭാവനയുടെ വരവ്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)