‘സിംഗിൾ മദറാണ്! ഞാൻ ഇത്രത്തോളം ശക്ത ആണെന്ന് അറിയില്ലായിരുന്നു..’ – ഭർത്താവുമായി വേർപിരിഞ്ഞ് എന്ന് നടി ഭാമ

സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിരുന്ന ഒരു നടിയായിരുന്നു ഭാമ. രേഖിത ആർ കുറുപ്പ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ഭാമയ്ക്ക് ഒരു മകളുമുണ്ട്. ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്ന ഭാമ കഴിഞ്ഞ കുറച്ചു നാളുകളായി പോസ്റ്റ് ചെയ്യുന്നില്ലായിരുന്നു. എന്നാൽ കുഞ്ഞിന് ഒപ്പമുള്ള ഫോട്ടോസ് ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

അന്നേ പലരും ഭാമയും ഭർത്താവുമായി വേർപിരിഞ്ഞോ എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഭാമ തന്നെ അത് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് ഭാമ ഭർത്താവുമായി വേർപിരിഞ്ഞ വിവരം പങ്കുവച്ചിരിക്കുന്നത്. സിംഗിൾ മദർ ആണെന്നാണ് ഭാമ വെളിപ്പെടുത്തിയിരിക്കുന്നത്. മകൾക്ക് ഒപ്പം കളിച്ചുരസിക്കുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് ഭാമ ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

“ഞാൻ ഒരു സിംഗർ മദർ ആകുന്നത് വരെ എത്ര ശക്തയാണെന്ന് എനിക്കറിയില്ലായിരുന്നു, അതുപോലെ ശക്തയാക്കുക എന്നതായിരുന്നു എന്റെ ഏക ചോയ്സ്, ഞാനും എൻ്റെ പെണ്ണും..”, ഭാമ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. “നിങ്ങൾ എത്ര ശക്തയാണെന്ന് നിങ്ങളുടെ കുട്ടി അറിയുന്ന പ്രായത്തിൽ നിങ്ങളെക്കുറിച്ച് അഭിമാനിക്കും..” എന്നൊക്കെ ആരാധികമാരിൽ ഒരാൾ ഭാമയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. അരുൺ ജഗദീഷുമായിട്ടാണ് ഭാമ വിവാഹിതയായത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പേരിനൊപ്പമുണ്ടായിരുന്ന അരുണിന്റെ പേര് മാറ്റിയപ്പോൾ മുതൽ സമൂഹ മാധ്യമങ്ങളിൽ ഇരുവരും പിരിഞ്ഞേനുള്ള ചർച്ചകളും വാർത്തകളും വന്നിരുന്നു. ഇപ്പോൾ ഭാമ തന്റെ അത് സ്ഥിരീകരിച്ചതോടെ ആ കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. ഊഹാപോഹങ്ങൾക്ക് ഇതോടെ തിരശീല വീഴുകയും ചെയ്യും.