നടൻ സിദ്ധിഖിന്റെ മകൻ സാപ്പി എന്ന് വിളിപ്പേരുള്ള റാഷൻ സിദ്ദിഖ് ഈ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മുപ്പത്തിയേഴ് വയസ്സ് ആയിരുന്നു പ്രായം. ശ്വാസതടസത്തെ ഏറെ ദിവസങ്ങളായി ചികിത്സയിൽ ഇരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളികളും സിദ്ധിഖിന്റെ സിനിമയിലെ അടുത്ത സുഹൃത്തുക്കളും ഏറെ വിഷമത്തോടെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടത്.
“സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..”, ഇതായിരുന്നു നടൻ മമ്മൂട്ടി സിദ്ധിഖിന്റെ മകൻ വേർപാടിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം നടി ബീന ആന്റണി അദ്ദേഹത്തിന്റെ മകന്റെ വേർപാടിൽ കുറിച്ച വാക്കുകളാണ് ഏറെ വിഷമത്തിലാക്കിയിരിക്കുന്നത്. “ഒരുപാട് വേദനയോടെ കണ്ണീരോടെ വിട.. മോനെ സാപ്പി നിന്നെ ഒരുപാട് ഇഷ്ടായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും..
എത്രയോ വർഷങ്ങൾക്ക് മുമ്പ് നീ കുഞ്ഞായിരിക്കുമ്പോഴേ ഞാൻ നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്സോണ സോപ്പും പിടിച്ചോണ്ട് നടക്കുന്ന നിന്നെയാണ് ഇന്നും എന്റെ മനസ്സിൽ ഉള്ളത്. എല്ലാവരോടും എന്തൊരു സ്നേഹം ആയിരുന്നു കുഞ്ഞേ നിനക്ക്.. മനസ്സ് പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോട് ഒപ്പം ചേരുന്നു.
അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനെ.. പ്രാർത്ഥനകൾ..”, ഇതായിരുന്നു ബീന ആന്റണി കുറിച്ച വാക്കുകൾ. ഒരുപാട് പേർ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഓട്ടിസം ബാധിച്ച വ്യക്തിയായിരുന്നു റാഷീൻ. ഒരു കൊച്ചുകുട്ടിയെ നോക്കുന്നത് പോലെയാണ് സിദ്ധിഖും കുടുംബവും റാഷിനെ നോക്കിയത്. അതുകൊണ്ട് തന്നെ ഈ വിയോഗം താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ്.