ടെലിവിഷൻ ഹാസ്യ പരമ്പരകളിൽ പ്രേക്ഷകർ ഏറെ താല്പര്യത്തോടെ കാണുന്ന ഒന്നാണ് ഫ്ലാവേഴ്സ് ചാനലിൽ ഉപ്പും മുളകും. ആദ്യ സീസന്റെ വിജയകരമായ യാത്രയ്ക്ക് ശേഷം ഇപ്പോൾ രണ്ടാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സീസണിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെ എല്ലാം അണിയറ പ്രവർത്തകർക്ക് രണ്ടാമത്തെ സീസണിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
ഏറ്റവും ആരാധകർ പ്രതീക്ഷിച്ച ജൂഹിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അവർ വിജയിച്ചു എന്നതാണ്. ആദ്യ സീസണിന്റെ അത്ര മികച്ച അഭിപ്രായം പുതിയ സീസണിനില്ല എന്ന ഒറ്റ പ്രശ്നം മാത്രമേ പ്രേക്ഷകർ ഇതുവരെ ഉന്നയിച്ചിട്ടുള്ളൂ. കഥാപാത്രങ്ങളുടെ പ്രകടനത്തിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല. രണ്ടാമത്തെ സീസണിൽ പ്രേക്ഷകർ തിരിച്ചുകൊണ്ടുവരണമെന്ന് പ്രതീക്ഷിക്കുന്ന ഒരാളുകൂടിയുണ്ട്.
ജൂഹി പോയപ്പോൾ, അണിയറപ്രവർത്തകർ മുടിയന്റെ കടുത്ത ആരാധികയായി അവതരിപ്പിച്ച പൂജ എന്ന കഥാപാത്രം. ടെലിവിഷൻ അവതാരകയായി തിളങ്ങി നിന്ന അശ്വതി എസ നായരായിരുന്നു പൂജ ജയറാം എന്ന കഥാപാത്രമായി വന്നത്. റേറ്റിംഗ് തിരിച്ചുകൊണ്ടുവരാനും അവർക്ക് സാധിച്ചിരുന്നു. ഈ സീസണിൽ ആ കഥാപാത്രത്തെ അവർ കൊണ്ടുവന്നിട്ടില്ല. കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അശ്വതിക്ക് സോഷ്യൽ മീഡിയയിൽ അതിൽ വന്ന ശേഷം ഒരുപാട് ആരാധകരുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരത്തെ വേളി ടൂറിസ്റ്റ് വില്ലേജിൽ നിൽക്കുന്ന ചിത്രങ്ങൾ അശ്വതി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നാസ് വെഡിങ് കമ്പനിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ക്യൂട്ട് ആൻഡ് ഹോട്ടി എന്നാണ് ആരാധകരിൽ ചിലർ കമന്റുകൾ ഇട്ടിരിക്കുന്നത്. ലേഡീസ് റൂം എന്ന പരമ്പരയിലാണ് ഇപ്പോൾ അശ്വതി അഭിനയിക്കുന്നത്.