മലയാളം ടെലിവിഷൻ പരമ്പരകളിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളും കഥകളുമാണ് പരമ്പരയിൽ ഉടനീളം കാണിച്ചിരുന്നത്. രണ്ടാമത്തെ സീസൺ ഇപ്പോൾ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. ആദ്യ സീസണിൽ വച്ച് അപ്രതീക്ഷിതമായി വിട്ടുനിന്ന ജൂഹിയും പുതിയ സീസണിലുണ്ട്.
പക്ഷേ ആദ്യ സീസണിലെ പോലെ അത്ര മികച്ച പ്രതികരണമല്ല രണ്ടാമത്തെ സീസൺ ലഭിച്ചിരിക്കുന്നത്. ജൂൺ മുതലായിരുന്നു വീണ്ടും ഉപ്പും മുളകും ടീം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഉപ്പും മുളകിൽ നിന്നും ജൂഹി പിന്മാറിയപ്പോൾ റേറ്റിംഗിൽ ആദ്യ സീസണിൽ വലിയ രീതിയിലൊരു ഇടിവ് ഉണ്ടായിരുന്നു. ജൂഹിയ്ക്ക് പകരം പുതിയായൊരു കഥാപാത്രത്തെ അവതരിപ്പിച്ച അവർ റേറ്റിംഗ് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു.
മുടിയൻ എന്ന കഥാപാത്രത്തിന്റെ കടുത്ത ആരാധികയായി പൂജ ജയറാം എന്ന കഥാപാത്രത്തെ സീരിയലിലേക്ക് കൊണ്ടുവരികയും പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അവതാരകയായി തിളങ്ങിയിരുന്ന അശ്വതി എസ് നായരായിരുന്നു അത് അവതരിപ്പിച്ചിരുന്നു. അശ്വതിയ്ക്ക് അതിന് ശേഷം ഒരുപാട് ആരാധകരെയും ലഭിക്കുകയുണ്ടായി. പുതിയ സീസണിലേക്ക് അശ്വതിയും വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
വേറെയും സീരിയലുകളിലും വെബ് സീരീസുകളിലുമെല്ലാം ഇപ്പോൾ അശ്വതി അഭിനയിക്കുന്നുണ്ട്. അതെ സമയം അശ്വതി ഓണത്തോട് അനുബന്ധിച്ച് ചെയ്ത ഒരു നാടൻ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. നിവ വാട്ടർ വെയ്സിൽ കായലിന് തീരത്താണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷജീൽ കബീറാണ് ചിത്രങ്ങൾ എടുത്തത്. ഡേ നൈറ ബൗട്ടിക്കാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്. നല്ല അഭിപ്രായമാണ് ഷൂട്ടിന് ആരാധകരിൽ നിന്ന് ലഭിച്ചത്.