November 29, 2023

‘ഹാട്രിക്ക് ‘ഹിറ്റ്’ അടിക്കുമോ ആസിഫ് അലി!! മഹേഷും മാരുതിയും നാളെ ഓടി തുടങ്ങും..’ – ബുക്കിംഗ് ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ മഹേഷും മാരുതിയും ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയ്ക്ക് ശേഷം ആസിഫും മംത മോഹൻദാസും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

പക്കാ ഫാമിലി ഫീൽ ഗുഡ് മൂവി ആയിരിക്കുമെന്ന് നേരത്തെ ആസിഫ് അലി തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ആസിഫും ഫീൽ ഗുഡ് സിനിമകളും എന്നും പ്രേക്ഷകർ സ്വീകരിച്ചിട്ടേയുള്ളൂ.1984 മോഡൽ മാരുതി 800 കാറും സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. സിനിമയിലെ ഗാനത്തിനും ടീസറുകൾക്കും ഒക്കെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നത്.

കൂമൻ, കാപ്പ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി മുഖ്യ വേഷത്തിൽ എത്തുന്ന സിനിമ എന്ന പ്രതേകതയും മഹേഷിനും മാരുതിക്കുമുണ്ട്. അതുകൊണ്ട് തന്നെ ആസിഫ് ഹാട്രിക്ക് ഹിറ്റ് അടിക്കുമോ എന്നറിയാനും പ്രേക്ഷകർ കൗതുകത്തോടെ ഉറ്റുനോക്കുന്നുണ്ട്. സിനിമ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മോശമല്ലാത്ത രീതിയിലുള്ള ബുക്കിങ്ങും നടക്കുന്നുണ്ട്.

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെയും വി.എസ്.എൽ ഫിലിം ഹൗസിന്റെയും ബാനറിൽ നടൻ മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിനോടകം തരംഗമായി കഴിഞ്ഞ ചിത്രത്തിലെ ഗാനങ്ങൾ, ഹരി നാരായണന്റെ വരികൾക്ക് കേദാർ ആണ് ഈണം പകർന്നിരിക്കുന്നത്. ഫെയ്‌സ് സിദ്ധിഖ് ആണ് ഛായാഗ്രഹണം, ജീത്തു ജോഷി എഡിറ്റിംഗും, ത്യാഗു തവനൂര്‍ കലാസംവിധാനവും ചെയ്തിരിക്കുന്നത്.