സോഷ്യൽ മീഡിയകളുടെ വരവോടെ കേരളത്തിൽ പല കലാപ്രതിഭകൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ധാരാളമുണ്ട്. പണ്ടൊക്കെ സിനിമയിലോ അല്ലെങ്കിൽ നാടകത്തിലോ ഒക്കെ അഭിനയിച്ചാണ് കലാകാരന്മാർ തങ്ങളുടെ കഴിവുകൾ ലോകത്തെ അറിയിക്കുന്നത്. അതും വളരെ കുറച്ച് പേർക്ക് മാത്രമേ അതിലൊക്കെ അവസരങ്ങൾ ലഭിക്കാറുള്ളൂ. പലരും കഴിവുകൾ ഉള്ളിലൊതുക്കി മറ്റു ജോലികൾ ചെയ്യാറുമുണ്ട്.
ഇന്നത്തെ കാലത്ത് പല വീഡിയോ പ്ലാറ്റുഫോമുകളാണ് ഇന്റെർനെറ്റിലുള്ളത്. അവയിൽ വീഡിയോസിട്ട് പലരും ധാരാളം ആരാധകരെയും സ്വന്തമാക്കാറുണ്ട്. ആ ആളുകളുടെ അവരുടെ ഫോളോവേഴ്സായി ഒപ്പം നിൽക്കാറുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണയാണ് ഓൺലൈൻ താരങ്ങൾക്കും ലഭിക്കുന്നത്. അത്തരത്തിൽ കുഞ്ഞൻ വീഡിയോസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഒരാളാണ് അഷിക അശോകൻ.
ധാരാളം ഫാൻ പേജുകൾ ഇതിനോടകം അശികയ്ക്കുണ്ട്. ടിക്-ടോക്കിലൂടെയാണ് അഷിക മലയാളികൾക്ക് മലയാളികൾക്ക് സുപരിചിതയാകുന്നത്. വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും ഇതിനോടകം അഷിക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. തമിഴിലൂടെ സിനിമയിലും അരങ്ങേറാൻ ഒരുങ്ങുകയാണ് അഷിക. ദൃശ്യത്തിലെ വരുൺ പ്രഭാകറായി തിളങ്ങിയ റോഷൻ ബഷീറിന്റെ നായികയായിട്ടാണ് അഷിക അഭിനയിക്കുന്നത്.
ഇത് കൂടാതെ മോഡലിംഗ് രംഗത്തും അഷിക ഇപ്പോൾ സജീവമാണ്. ഫ്ലാവേഴ്സ് സോഷ്യൽ മീഡിയ അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഡ്രസ്സിലുള്ള അശികയുടെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. കാണാൻ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. തൂവെള്ള നിറത്തിലെ ലെഹങ്കയാണ് അഷിക ധരിച്ചിരുന്നത്. എബിൻ പ്രസാദാണ് ചിത്രങ്ങൾ എടുത്തത്.