സോഷ്യൽ മീഡിയകളുടെ വരവോടെ ദിനംപ്രതി ഓരോ പുതിയ താരങ്ങളാണ് മലയാളികൾക്ക് മുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ടിക് ടോക്, ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളാണ് പല കലാകാരന്മാർക്കും അവസരങ്ങൾക്ക് വഴിയൊരുക്കാൻ കാരണമാവുന്നത്. ഒരു പുതുമുഖ സിനിമ താരത്തിന് ലഭിക്കുന്നതിനേക്കാൾ ജനപിന്തുണയും ആരാധകരെയും അവർക്ക് ലഭിക്കുന്നുമുണ്ട്.
സിനിമയിലെ താരങ്ങൾക്ക് മാത്രം കണ്ട് വന്നിരുന്ന ഫാൻ പേജുകൾ ഇന്ന് അവരെ പോലെയുള്ള വൈറൽ താരങ്ങൾക്കും ലഭിക്കാറുണ്ട്. ചിലർ ഒറ്റ ദിവസംകൊണ്ടാണ് ഇങ്ങനെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ഫാൻ പേജുകൾ ഉള്ള ഒരു വൈറൽ താരമാണ് അഷിക അശോകൻ. ടിക് ടോക്കിലൂടെയാണ് അഷിക മലയാളികൾക്ക് സുപരിചിതയായത്.
ഇങ്ങനെ കുഞ്ഞ് കുഞ്ഞ് വീഡിയോസ് ചെയ്ത വൈറലായ അഷികയ്ക്ക് സിനിമയിൽ നിന്ന് വരെ അവസരങ്ങൾ വന്നിട്ടുണ്ട്. ഇതിനോടകം ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും വെബ് സീരീസുകളിലും എല്ലാം അഷിക അഭിനയിച്ചിട്ടുണ്ട്. പലതും യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിട്ടണ്ട്. ഇപ്പോഴിതാ അശികയുടെ ഒരു കിടിലം ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് അഷിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. രോഹിത് കിങ്സ്റ്റൺ എന്ന ഫോട്ടോഗ്രാഫറാണ് അശികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “എല്ലാവരിലും ഏറ്റവും അപകടകാരിയായ സ്ത്രീ, സ്വന്തം വാൾ വഹിക്കുന്നതിനാൽ അവളെ രക്ഷിക്കാൻ നിങ്ങളുടെ വാളിൽ ആശ്രയിക്കാൻ വിസമ്മതിക്കുന്നവളാണ്..”, എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.