December 4, 2023

‘പച്ച സാരിയിൽ മനം മയക്കി നടി ആശ ശരത്!! ഈ പ്രായത്തിലും എന്തൊരു ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘കുങ്കുമപ്പൂവ്‌’ എന്ന പരമ്പരയിലൂടെ ജന്മനസ്സുകൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ആശ ശരത്. അതിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴ്ചവച്ച ആശ ശരത്തിന് സിനിമകളിൽ നിന്ന് വരെ അവസരങ്ങൾ ലഭിക്കുകയുണ്ടായി. ഫ്രൈഡേ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കും എത്തിയ ആശ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കുങ്കുമപ്പൂവിന് ശേഷം സീരിയലുകളിൽ നിന്ന് പിന്മാറിയ ആശ ശരത് പക്ഷേ സിനിമകളിൽ വളരെ അധികം സജീവമായി. സിനിമകളിൽ ആശ ശരത്തിന് നേട്ടമുണ്ടാക്കി കൊടുത്ത ആദ്യ ചിത്രം ദൃശ്യം ആയിരുന്നു. മോഹൻലാൽ ജോർജുകുട്ടിയായി തകർത്ത് അഭിനയിച്ച ആ സിനിമയിൽ ഐജി ഗീതപ്രഭാകറായി മികച്ച പ്രകടനം കാഴ്ചവച്ച ആശയ്ക്ക് പ്രേക്ഷകരുടെ പ്രശംസയും ലഭിക്കുണ്ടായി.

നർത്തകിയായ ആശ ശരത് സിനിമയിൽ വരുന്നതിന് മുമ്പ് അതിലൂടെ കുറച്ച് പേർക്കെങ്കിലും സുപരിചിതയാണ്. ഈ അടുത്തിടെ താരത്തിന്റെ മകൾ ഉത്തരയും അമ്മയുടെ പാതയിൽ സിനിമയിലേക്ക് എത്തിയിരുന്നു. ആശ ശരത്തിന് ഒപ്പം തന്നെയാണ് മകളും അഭിനയിച്ചത്. മകളും നല്ലയൊരു നർത്തകിയാണ്. ദൃശ്യം 2, സിബിഐ 5, പാപ്പൻ, പീസ് എന്നിവയാണ് ആശ ശരത്തിന്റെ അടുത്തിറങ്ങിയ സിനിമകൾ.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ആശ ശരത് ഇപ്പോഴിതാ പച്ച സാരിയിൽ മനം മയക്കുന്ന ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. നാല്പത്തിയെട്ട് വയസ്സുണ്ടെന്ന് ഫോട്ടോസ് കണ്ടാൽ തോന്നുകയില്ലെന്നും ഈ പ്രായത്തിലും എന്തൊരു ലുക്ക് ആണെന്നുമൊക്കെയാണ് ആരാധകരിൽ ഭൂരിഭാഗവും കമന്റുകൾ ഇട്ടിരിക്കുന്നത്. എബിൻപ്രസാദ് ചേർത്തലയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.