ടെലിവിഷൻ സീരിയലുകളിലൂടെ തുടക്കം കുറിച്ച് പിന്നീട് ഹാസ്യപരിപാടിയിൽ തിളങ്ങി ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് നടി ആര്യ ബാബു. ബഡായ് ബംഗ്ലാവ് എന്ന സൂപ്പർഹിറ്റ് കോമഡി പ്രോഗ്രാമിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ ആര്യയ്ക്ക് അതിലൂടെ തന്നെ സിനിമയിലേക്ക് അഭിനയിക്കാനും അവസരം ലഭിച്ചു. നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു ആര്യ.
തന്റെ കരിയറിൽ ഇത്രയും വിജയകരമാകാൻ കാരണം അച്ഛനാണെന്ന് മിക്കപ്പോഴും ആര്യ പങ്കുവച്ചിട്ടുണ്ടായിരുന്നു. അച്ഛന്റെ വിയോഗം ആര്യയെ ഒരുപാട് വിഷമിപ്പിക്കുകയും ചെയ്തിരുന്നു. 2018-ലായിരുന്നു ആര്യയുടെ അച്ഛൻ മരിച്ചത്. ഇപ്പോഴിതാ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകാൻ പോകുന്നതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആര്യ.
ആര്യയുടെ അനിയത്തി അഞ്ജന സതീഷ് വിവാഹിതയാകാൻ പോകുന്നതിന്റെ സന്തോഷമാണ് ആര്യ പങ്കുവച്ചത്. ഇരുവരുടെയും സേവ് ദി ഡേറ്റ് വീഡിയോയാണ് ആര്യ പോസ്റ്റ് ചെയ്തത്. “ഇത് എന്റെ ഹൃദയം. ഇതാ എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നു. ഈ സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. ഇത് എന്റെ കഠിനാധ്വാനത്തിന്റെ ഒരുപാട് ദിനരാത്രങ്ങളാണ്.
ഇത് ശരിക്കും ആസൂത്രണങ്ങളും മസ്തിഷ്കപ്രവാഹവുമാണ്. എന്റെ പെൺകുഞ്ഞ്, എന്റെ ആദ്യത്തെ കുട്ടി, എന്റെ ഗർഭസ്ഥ ഇണ വിവാഹിതയാകുന്നു. പിന്നെ എനിക്ക് ശാന്തമായിരിക്കാൻ കഴിയില്ല. അവന്റെ കൈകൾ പിടിച്ച് അവൾ സ്വപ്നത്തിലേക്ക് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം..”, വീഡിയോടൊപ്പം ആര്യ കുറിച്ചു. ജൂലൈ പതിനാലിനാണ് ആര്യയുടെ അനിയത്തിയുടെ വിവാഹം നടക്കുന്നത്.
View this post on Instagram