ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ കോമഡി ചാറ്റ് ഷോ പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചുപറ്റിയ ഒരാളാണ് നടി ആര്യ ബഡായ്. അതിന് മുമ്പ് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ആര്യ കൂടുതൽ പ്രശസ്തി നേടുന്നത് ബഡായ് ബംഗ്ലാവിൽ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം കട്ടയ്ക്ക് കോമഡി പറഞ്ഞ് പിടിച്ചുനിന്നപ്പോഴാണ്.
അതുവഴി സിനിമയിലേക്കും താരത്തിന് അവസരങ്ങൾ ലഭിച്ചു. കുഞ്ഞിരാമായണം എന്ന സിനിമയിലെ മല്ലിക എന്ന കഥാപാത്രമാണ് അവിടെ താരത്തിന് സ്ഥാനം ഉറപ്പിച്ചുകൊടുത്തത്. ആ ചിത്രത്തിലെ ക്ലൈമാക്സിലെ ആര്യയുടെ പ്രകടനം ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. നിരവധി സിനിമകളിൽ ഈ ചുരുങ്ങിയ കാലയളവിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ടെലിവിഷൻ ഷോകളിൽ അവതാരകയായും നിറഞ്ഞ് നിന്നു ആര്യ.
ആര്യയെ മലയാളികൾ മത്സരാർത്ഥിയായും കണ്ടിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ ആര്യ മത്സരാർത്ഥിയായിരുന്നു. ലോക്ക് ഡൗൺ നാളുകളിൽ താരം ഇൻസ്റ്റാഗ്രാം, ടിക് ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിൽ കൂടുതൽ സജീവമായി. ഫോട്ടോഷൂട്ടുകളും ഡാൻസും റീൽസുമെല്ലാം അവയിലൂടെ ആര്യ പങ്കുവച്ചിട്ടുണ്ട്.
ആര്യ തന്റെ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങൾ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. “അവൾ പൂക്കളും തീയുമാണ്..” എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രങ്ങൾ പങ്കുവച്ചത്. പ്രണവ് രാജ് ആണ് ഫോട്ടോസ് എടുത്തത്. വിജിത വിക്രമനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ‘ആരോയ’ എന്ന പേരിൽ തിരുവനന്തപുരത്ത് ഡിസൈനിംഗ് ബൗട്ടിക് താരത്തിനുണ്ട്. മേപ്പടിയാനാണ് താരത്തിന്റെ അവസാന റിലീസ് ചിത്രം.