പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് അമൃത ടി.വിയിലെ ഓഫീസർ എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ആര്യ ബാബു. ആര്യ ബാബു എന്ന് പറയുന്നതിനേക്കാൾ ആര്യ ബഡായ് എന്ന് പറയുമ്പോഴാണ് മലയാളികൾക്ക് താരത്തിനെ പെട്ടന്ന് മനസ്സിലാവുന്നത്. അത് ആര്യ ഏഷ്യാനെറ്റിൽ ബഡായ് ബംഗ്ലാവിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്.
ആ സമയത്തും സീരിയലുകളിൽ സജീവമായിരുന്ന ആര്യ, ബഡായ് ബംഗ്ലാവിൽ എത്തിയ ശേഷമാണ് സിനിമകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ ആര്യയ്ക്ക് ലഭിച്ചിരുന്നത്. കുഞ്ഞിരാമായണത്തിലാണ് ആര്യ ശ്രദ്ധേയമായ വേഷം ആദ്യമായി ചെയ്തത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച ആര്യ ടെലിവിഷൻ രംഗത്തും ഒരേപോലെ തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു.
സീരിയലിൽ അഭിനയിക്കുന്ന സമയത്ത് തന്നെ ആര്യ വിവാഹിതയായിരുന്നു. പക്ഷേ ആ വിവാഹബന്ധം വേർപ്പെടുത്തിരുന്നു താരം. അതിൽ ഒരു മകളും താരത്തിനുണ്ട്. മകൾ ആര്യയ്ക്ക് ഒപ്പമാണുള്ളത്. അവതാരകയായും തിളങ്ങിയിട്ടുള്ള ആര്യയെ മത്സരാർത്ഥിയായിട്ടും മലയാളികൾ കണ്ടിട്ടുണ്ട്. ബിഗ് ബോസ് ഷോയിലാണ് ആര്യ മത്സരാർത്ഥിയായ വന്ന് ഒരുപാട് പേരുടെ മനസ്സ് കീഴടക്കിയത്.
താരം വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന് ഒരുപാട് വാർത്തകളും നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ ആര്യയുടെ പുതിയ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ഗ്ലാമർ ഗൗണിൽ പൊളി ലുക്കിലാണ് ആര്യ ഫോട്ടോസ് എടുത്തിരിക്കുന്നത്. പ്രണവ് രാജാണ് ഫോട്ടോസ് എടുത്തത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ ലേഡീസ് പ്ലാനറ്റിന്റെ ഔട്ട്.ഫിറ്റാണ് ആര്യ ധരിച്ചിരിക്കുന്നത്.