‘എല്ലാം സിബിൻ കാരണമാണ് മോളേ, അവനെ നീ പണ്ടേ കട്ട് ചെയ്ത് കളയണമായിരുന്നു..’ – കമന്റ് ഇട്ടയാൾക്ക് മറുപടി കൊടുത്ത് നടി ആര്യ ബാബു

ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ആര്യ ബാബു. സിനിമയിലും സീരിയലിലും അഭിനയിച്ച് ഏറെ തിരക്കുള്ള താരമായി മാറിയ ആര്യ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളി മനസ്സുകളിൽ ഇടംപിടിച്ചിരുന്നു. പിന്നീട് ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കുകയും ചെയ്തു. അതിന് ശേഷം ആര്യയ്ക്ക് കുറച്ച് നെഗറ്റീവ് ഉണ്ടായി.

ആര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ആ സീസൺ നടന്ന സമയത്ത് ഉണ്ടായത്. ചില വിളിപ്പേരുകൾ വിളിച്ച് താരത്തിന് പരിഹസിച്ച് സ്ഥിരമായി കമന്റുകളും ആ ഇടയ്ക്ക് വന്നിരുന്നു. പിന്നീട് പതിയെ അതെല്ലാം മാറുകയും ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക് എന്ന പ്രോഗ്രാമിൽ അവതാരകയായി തിളങ്ങുകയും ചെയ്തു. അതിന്റെ അഞ്ച് സീസണുകളിലും അവതാരക ആര്യ ആയിരുന്നു.

ഈ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയായി എത്തിയ സിബിൻ ആര്യയുടെ അടുത്ത സുഹൃത്തായിരുന്നു. സിബിൻ പുറത്തിറങ്ങിയ ശേഷം നടത്തിയ ചില പ്രസ്താവനകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ആര്യയും സിബിൻ ഒപ്പം ചില വീഡിയോസിൽ മറുപടി ഒക്കെ കൊടുത്തിരുന്നു. ഷോയ്ക്ക് എതിരെ യാതൊരു തെളിവുമില്ലാതെ സിബിൻ പ്രതികരിച്ചതോടെ ആര്യയ്ക്കും അത് പണിയായി മാറിയെന്നാണ് സൂചനകൾ.

അടുത്ത സ്റ്റാർട്ട് മ്യൂസിക്കിൽ ആര്യ ഉണ്ടായിരിക്കില്ലെന്ന് ചില റിപ്പോർട്ടുകളുണ്ട്. ആര്യയുടെ പുതിയ പോസ്റ്റിന് താഴെ വന്ന കമന്റുകൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “എല്ലാം സിബിൻ കാരണമാണ് മോളേ.. അവനെ നീ പണ്ടേ കട്ട് ചെയ്ത് കളയണമായിരുന്നു.. ഒരു ഫ്രണ്ടിനെ സെലക്ട് ചെയ്യുമ്പോഴും ശ്രദ്ധിക്കണമെന്ന് ഇപ്പോ മനസ്സിലായില്ലേ(സമ്മതിച്ച് തരില്ലെന്ന് അറിയാം പക്ഷേ ഇതാണ് സത്യമെന്ന് നി നിന്നെ സ്വയം ബോധ്യപ്പെടുത്തിയാൽ മതി)”. ഇതായിരുന്നു കമന്റ്.

“ഷെന്റാ പൊന്നോ, ഇത് എവിടായിരുന്നു ഇത്രയും കാലം.. ഇതിനിപ്പോ എങ്ങനെയാ ചാർജ്, ഡെയിലി ആണോ, മന്ത്‌ലി ആണോ, അതോ സീസണൽ ആണോ”, ഇതായിരുന്നു കമന്റിന് ആര്യ കൊടുത്ത മറുപടി. അതെ സമയം സ്റ്റാർട്ട് മ്യൂസിക്കിൽ നിങ്ങൾ അല്ല അവതാരക എങ്കിൽ ആ ഷോ കാണില്ലെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തു. “അയ്യോ അങ്ങനെ പറയരുത്, ആര് അവതരിപ്പിച്ചാലും അത് നല്ലയൊരു ഷോയാണ്.. അത് കാണണം.. എങ്കിലും താങ്കളുടെ സ്നേഹത്തിന് നന്ദി..”, ആര്യ മറുപടി നൽകി.