ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ആര്യ ബാബു എന്ന ആര്യ ബഡായ്. എന്റെ മാനസപുത്രി എന്ന പരമ്പരയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം തമിഴിൽ മഹാറാണി എന്ന പരമ്പരയിലും വളരെ പ്രധാനപ്പെട്ട റോൾ ആര്യ അവതരിപ്പിച്ചു. ഇതിന് അവതാരകയായും സീരിയൽ അഭിനയത്രിയും സജീവമായി നിന്ന് ആര്യ ടെലിവിഷനിൽ സ്ഥാനം ഉറപ്പിച്ചു.
ഏഷ്യാനെറ്റിലെ തന്നെ സൂപ്പർഹിറ്റ് പരമ്പരയായ സ്ത്രീധനത്തിൽ അഭിനയിക്കുകയും അതെ സമയത്ത് തന്നെ അവിടെ ആരംഭിച്ച ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ പ്രധാന വേഷങ്ങളിൽ സജീവമായി നിൽക്കുകയും ചെയ്തു ആര്യ. ബഡായ് ബംഗ്ലാവിൽ എത്തിയ ശേഷമാണ് ആര്യയ്ക്ക് പേരിനൊപ്പം ബഡായ് എന്ന വിശേഷണവും ലഭിച്ചത്. ആളുകൾ ആര്യയെ പെട്ടന്ന് തിരിച്ചറിയുന്നതും ബഡായ് ആര്യ എന്ന് പറയുമ്പോഴാണ്.
ആ പ്രോഗ്രാമിൽ എത്തിയ ശേഷം സിനിമയിലും അവസരങ്ങൾ ആര്യയ്ക്ക് ലഭിച്ചു. കുഞ്ഞിരാമായണത്തിലെ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ടെലിവിഷൻ ഹിറ്റായ പല പ്രോഗ്രാമുകളിലും ആര്യ അവതാരകയായി തിളങ്ങി. ഒടുവിൽ ഏഷ്യാനെറ്റിലെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ ആര്യ എത്തുകയും മത്സരാർത്ഥിയായി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
എന്താടാ സജി എന്ന സിനിമയാണ് ആര്യയുടെ ഇനി ഇറങ്ങാനുള്ളത്. അതെ സമയം മഞ്ഞ ലെഹങ്കയിൽ ഒരു കിളിയെ പോലെ തിളങ്ങി നിൽക്കുന്ന ആര്യയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ പ്രണവ് രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വിജിത വിക്രമനാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഈ ഡ്രെസ്സിൽ ക്യൂട്ട് ആയിട്ടുണ്ടെന്ന് താരത്തിന്റെ ആരാധകർ പറയുന്നു.