‘സന്തോഷകരമായി പോകുന്ന എന്റെ ഈ ലൈഫിനെ ടാർഗറ്റ് ചെയ്യുന്നു..’ – യുവാവിന്റെ വെളിപ്പെടുത്തലിന് എതിരെ സീരിയൽ നടി ആര്യ അനിൽ

സ്വയംവരം സീരിയൽ താരം ആര്യ അനിൽ വിവാഹ വാ​ഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ ഈ കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് വാർത്ത ചാനലിലൂടെ പുറത്തുവന്നത്. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തിയാണ് നടിക്ക് എതിരെ രംഗത്ത് വന്നത്. ആരോപണം വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആര്യ അനിൽ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. തന്റെ കുടുംബം തകർക്കാൻ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്ന് സീരിയൽ നടി പ്രതികരിച്ചു.

“ഹാലോ ഫാമ്, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയിൽ എത്താൻ എന്റെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ 4 വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണെന്നും ആ വ്യക്തിയെ തന്നെയാണ് ഞാൻ കല്യാണം കഴിച്ചതെന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഈ 4 വർഷക്കാലയളവിൽ നടന്ന എന്റെ എൻഗേജ്മെന്റ്, എന്റെ കല്യാണം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.

ആ സമയത്തൊന്നും തന്നെ ഉന്നയിക്കാത്ത ആരോപണമാണ് എന്നെയും എന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോൾ നടത്തിയിരിക്കുന്നത്. സന്തോഷകരമായി പോകുന്ന എന്റെ ഈ ലൈഫിനെ ടാർജറ്റ് ചെയ്തുകൊണ്ട് ഇപ്പോൾ ഫെയ്ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന ആൾ എന്റെ അച്ഛനുമായി സാമ്പത്തിക ഇടപാടിൽ ശത്രുതയുള്ള വ്യക്തിയാണ്. അതിന്റെ പേരിൽ എന്നെ അപകീർത്തിപ്പെടുത്താനാണ് അയാൾ ഇപ്പോൾ ശ്രമിക്കുന്നത്.

ആർട്ടിസ്റ്റും, ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇങ്ങനെ ഒരു ഫേക്ക് അലിഗേഷൻ നടത്തിയാൽ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന് വ്യക്തമായ പ്ലാനിങ്ങോട് കൂടിയാണ് ഇത് ചെയ്തിരിക്കുന്നത്. മുഖം പോലും കാണിക്കാതെ ഇപ്പോൾ അയാൾ പറയുന്ന കാര്യങ്ങളിൽ ഒന്നും തന്നെ വ്യക്തതയോ, വാസ്തവമോ ഇല്ല. തെളിവുകൾ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്ത് കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്നയാൾ പുറത്തുവിട്ടിട്ടുള്ള വീഡിയോക്കുള്ള എന്റെ പ്രതികരണം മാത്രമാണിത്.

എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. എല്ലാവർക്കുമായി കൂടുതൽ വ്യക്തമായ തെളിവുകളും വ്യക്തതയുമായി ഞാൻ വരും..”, ആര്യ അനിൽ ഇൻസ്റ്റാഗ്രാമിൽ യുവാവിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണിൽ അധികം ഫോളോവേഴ്സ് ഉള്ള താരമാണ് ആര്യ. സീരിയലിൽ വില്ലത്തി വേഷങ്ങളിലാണ് കൂടുതൽ ആര്യ തിളങ്ങിയിട്ടുള്ളത്.