ഫോർട്ട് കൊച്ചി പൊലീസിന് എതിരെ വളരെ ഗുരുതരമായ ആരോപണവുമായി നടി അർച്ചന കവി രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രിയിൽ യാത്ര ചെയ്തപ്പോഴാണ് അവരിൽ നിന്ന് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായതെന്ന് അർച്ചനയുടെ ആരോപണം. സുഹൃത്തിനും അവളുടെ കുടുംബത്തിനും ഒപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് പൊലീസ് തടഞ്ഞ് നിർത്തി ഈ സംഭവം ഉണ്ടായത്.
ഇൻസ്റ്റാഗ്രാമിലൂടെ അർച്ചന ഇതിന് എതിരെ പ്രതികരിക്കുകയും ഈ സമയത്ത് യാത്ര ചെയ്യുന്നതിൽ തെറ്റ് എന്താണെന്നും ചോദിച്ചുകൊണ്ടാണ് താരം തന്റെ അനുഭവം പങ്കുവച്ചത്. അർച്ചനയുടെ പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ, “ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് മടങ്ങി വരികയായിരുന്നു.
വരുന്ന വഴിയിൽ ചില പൊലീസുകാർ ഞങ്ങളെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ആ ഓട്ടോയിൽ ഞാൻ മുഴുവനും സ്ത്രീകൾ മാത്രമായിരുന്നു. അവർ വളരെ മോശം രീതിയിലാണ് പെരുമാറിയത്. ഞങ്ങൾക്ക് ഒട്ടും സുരക്ഷിതം തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണെന്ന് അവരോട് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് ഒന്നുമില്ല.
പക്ഷേ അതിന് ഒരു രീതി ഉണ്ടായിരിക്കുമല്ലോ. പക്ഷേ എന്നാൽ ഇത് വളരെ അധികം അസ്വസ്ഥ തോന്നിപ്പിക്കുന്നതാണ്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ നമ്മൾ അവരുടെ അടുത്തേക്ക് ആണല്ലോ പോകേണ്ടത്..”, അർച്ചന കവി പ്രതികരിച്ചിരുന്നു. അർച്ചനയുടെ ആരോപണത്തെ കുറിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും മറുപടികൾ ഒന്നും തന്നെ വന്നിട്ടില്ല. അർച്ചനയെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.