December 11, 2023

‘മലയാളി മങ്കയായി ബിഗ് ബോസ് താരം അപർണ മൾബെറി, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോ അതിന്റെ നാലാമത്തെ സീസൺ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പ് ഉണ്ടായിരുന്ന ബിഗ് ബോസ് സീസണുകളെക്കാൾ മികച്ച പ്രകടനം പുറത്തെടുക്കുന്ന മത്സരാർത്ഥികളാണ് വന്നിട്ടുള്ളത്. ആദ്യ ആഴ്ചകളിൽ തന്നെ കിടിലം ടാസ്കുകൾ നൽകി ബിഗ് ബോസ് മത്സരാർത്ഥികളുടെ കളിക്കാനുള്ള മൂഡ് കൂട്ടികൊടുക്കുകയും ചെയ്തു.

സിനിമ, സീരിയൽ, സോഷ്യൽ മീഡിയ താരങ്ങൾ അങ്ങനെ 17-മത്സരാർത്ഥികളായി തുടങ്ങിയ ഷോയിൽ ഈ തവണ ഒരു വിദേശി പെൺകുട്ടി കൂടിയുണ്ട്. അമേരിക്കൻ യുവതിയായ അപർണ മൾബറിയാണ് അത്. സോഷ്യൽ മീഡിയയിൽ സജീവമായ ആളുകൾക്ക് അപർണ സുപരിചിതയാണ്. അതുപോലെ ശ്രീകണ്ഠൻ നായർ അവതരിക്കുന്ന ഫ്ലാവേഴ്സ് ടിവിയിലെ ‘ഫ്ലാവേഴ്സ് ഒരു കോടി’ എന്ന പ്രോഗ്രാമിലും അപർണ പങ്കെടുത്തിട്ടുണ്ട്.

മലയാളികൾക്ക് ഇംഗ്ലീഷ് പറയാൻ പഠിപ്പിച്ചുകൊടുക്കുന്ന ഒരു ടീച്ചർ കൂടിയാണ് അപർണ. സോഷ്യൽ മീഡിയയിൽ ഒരു സിറ്റുവേഷനിൽ ഉപയോഗിക്കേണ്ട ഇംഗ്ലീഷ് ഡയലോഗ് എന്നിങ്ങനെ പല ടൈപ്പ് വിഡിയോസും സിനിമ രംഗങ്ങൾ റീൽസ് ചെയ്തുമൊക്കെ അപർണ മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ഒരു മലയാളി മലയാളം സംസാരിക്കുന്നത് പോലെ തന്നെ അപർണ സംസാരിക്കുകയും ചെയ്യും.

അങ്ങനെയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഉണ്ടാവുന്നത്. കുട്ടികാലം മുതൽ കേരളത്തിൽ ഇടയ്ക്കിടെ വന്നുപോകുന്ന ഒരാളായിരുന്നു അപർണയുടെ കുടുംബം. അതുകൊണ്ട് തന്നെ ഇരുഭാഷകളും അപർണയ്ക്ക് അറിയാം. ഒരു തനിമലയാളി പെൺകുട്ടിയെ പോലെ സാരിയുടുത്ത് മലയാളിമങ്കയായി നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.