‘മൂകാംബികയിൽ ദർശനം നടത്തി നടി അനുശ്രീ, പട്ടു പാവാടയിൽ തിളങ്ങി താരം..’ – സിനിമ ഒന്നുമില്ലേ എന്ന് കമന്റ്

സിനിമയിൽ നാടൻ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നാട്ടിൻപുറത്തുകാരിയായി അനുശ്രീ സിനിമയിലും ചെയ്തിരിക്കുന്നത് അത്തരം വേഷങ്ങളാണ്. അതുകൊണ്ട് തന്നെ ഒരുപാട് മലയാളികൾക്ക് അനുശ്രീ എന്ന താരത്തെയും ഇഷ്ടമാണ്. ഇപ്പോഴും സിനിമയിൽ സജീവമാണ്.

സിനിമയ്ക്ക് പുറത്തും ഒരു നാട്ടിൻപുറത്തുകാരിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് അനുശ്രീ. ജന്മനാട്ടിലെ ഉത്സവങ്ങളിലും ആഘോഷങ്ങളിലുമെല്ലാം അനുശ്രീ പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ മൂകാംബികയിൽ ദർശനത്തിന് പോയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. പട്ടുപാവാടയിലും ബ്ലൗസിലുമാണ് അനുശ്രീ അമ്പലത്തിൽ തൊഴാൻ എത്തിയത്.

മൂകാംബിക ക്ഷേത്രത്തിന് മുന്നിൽ കേരള തനിമയിൽ തിളങ്ങി നിൽക്കുന്ന അനുശ്രീയാണ്‌ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇതിന് താഴെ ഒരാൾ ഇപ്പോൾ സിനിമ ഒന്നുമില്ലേ എന്നൊക്കെ മോശം രീതിയിൽ കമന്റ് ഇട്ടിട്ടുണ്ട്. പൊതുവേ ഇത്തരം കമന്റുകൾ കണ്ടാൽ അനുശ്രീ ഇപ്പോൾ പ്രതികരിക്കാറില്ല. കൂടുതൽ ചെറുപ്പമായി, ഏത് സ്കൂളിലാണ് എന്നൊക്കെ ആരാധകരിൽ ചിലർ അനുശ്രീയോട് ചോദിച്ചിട്ടുമുണ്ട്.

നാടൻ പെണ്ണായി സിനിമയിലേക്ക് എത്തിയ അനുശ്രീ ആ ലുക്കിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഈ വർഷമിറങ്ങിയ പ്രേക്ഷരുടെ മികച്ച അഭിപ്രായം നേടിയ ആസിഫ് അലി, ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തിയ തലവൻ എന്ന സിനിമയിൽ അനുശ്രീ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതാണ് അവസാനമിറങ്ങിയ സിനിമ. കഥ ഇന്നുവരെ എന്ന സിനിമയാണ് ഇനി അനുശ്രീയുടെ അടുത്തതായി അന്നൗൺസ് ചെയ്തിരിക്കുന്നത്.