ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനുശ്രീ. കലാമണ്ഡലം രാജശ്രീ എന്ന തനി നാട്ടിൻപുറത്തുകാരിയായ കഥാപാത്രമായി മികച്ച പ്രകടനമാണ് അനുശ്രീ ആ സിനിമയിൽ കാഴ്ചവച്ചത്. അത് കഴിഞ്ഞ മലയാള സിനിമയിൽ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ഇപ്പോഴും അനുശ്രീ സിനിമയിൽ സജീവമായി നിൽക്കുന്നുണ്ട്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളാണ് അനുശ്രീയുടെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ. കഴിഞ്ഞ ഒടിടിയിൽ ഇറങ്ങിയ 12-ത് മാൻ എന്ന സിനിമയാണ് അനുശ്രീയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയത്. കള്ളനും ഭഗവതിയുമാണ് ഇനി ഇറങ്ങാനുള്ള ചിത്രം.
അനുശ്രീ മനോരമ ആരോഗ്യത്തിന് വേണ്ടി ഒരു ഫിറ്റ്.നെസ് ഫോട്ടോഷൂട്ട് അടുത്തിടെ നടത്തിരുന്നു. അതിലെ അനുശ്രീയുടെ ലുക്ക് കണ്ട് ആരാധകർ ശരിക്കും അന്തംവിട്ട് പോയിരുന്നു. 32-കാരിയായ അനുശ്രീ ഇപ്പോഴും യുവാനായികമാരെ വെല്ലുന്ന ലുക്കാണെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ അനുശ്രീയുടെ ആ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി ഷൂട്ട് വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ശ്യം ബാബു എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുശ്രീ ഈ ലുക്കിൽ ഒരു സിനിമ ചെയ്താൽ അത് പൊളിക്കുമെന്ന് ആരാധകർ അഭിപ്രായം പങ്കുവച്ചിട്ടുമുണ്ട്. വിഷ്ണു ഉണ്ണി കൃഷ്ണൻ ആണ് സിനിമയിൽ നായകനായി അഭിനയിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കള്ളനും ഭഗവതിയും കഴിഞ്ഞാൽ താര എന്ന ഒരു ചിത്രവും റിലീസ് ചെയ്യാനുണ്ട്.