‘ആറ്റുകാൽ ഉത്സവ കലാപരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ അനുശ്രീ, നീല സാരിയിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ഉത്സവം ആരംഭിച്ച് കുംഭ മാസത്തിലെ പൂരം നാളിലാണ് പൊങ്കാല നടക്കുന്നത്. ഈ മാസം 25-നാണ് ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 26-ൺ ഉത്സവം സമാപിക്കുകയും ചെയ്യും. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ വിദേശികൾ പോലും എത്താറുണ്ട്.

ആറ്റുകാൽ ഉത്സവത്തോടെ അനുബന്ധിച്ച് നടക്കുന്ന കലാപരിപാടികൾ ഉദ്‌ഘാടനം ഈ കഴിഞ്ഞ ദിവസം നടി അനുശ്രീ നിർവഹിച്ചു. ഉദ്‌ഘാടന ചടങ്ങിൽ എത്തിയതിന്റെയും അതിൽ പ്രസംഗിച്ചതിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുമുണ്ട്. നീല സാരി ധരിച്ച് അതിസുന്ദരിയായിട്ടാണ് അനുശ്രീ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിട്ടുണ്ടായിരുന്നത്.

ശിവപ്രസാദ് ശിവ എടുത്ത ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. കടുത്ത ഈശ്വര വിശ്വാസിയായ അനുശ്രീ തന്റെ അത്തരം കാഴ്ചപ്പാടുകൾ പലപ്പോഴും അഭിമുഖങ്ങളിലൊക്കെ തുറന്നു പറഞ്ഞിട്ടുള്ള ഒരാളാണ്. നാട്ടിലുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന പരിപാടികളിൽ നിറസാന്നിധ്യം കൂടിയാണ് അനുശ്രീ. ശ്രീകൃഷ്ണ ജയന്തി പരിപാടിയിൽ ഭാരതാംബയായി അനുശ്രീ റാലിയിൽ മുന്നിൽ നിന്നിട്ടുമുണ്ട്.

അതിന്റെയൊക്കെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കുന്നതിന് ഒപ്പം സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെന്ന് പോലും അനുശ്രീയുടെ ആരാധകർ ആരോപിച്ചിട്ടുണ്ട്. ആറ്റുകാൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ അനുശ്രീ ഈ വർഷം പൊങ്കാല ഇടാൻ ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. താര എന്ന സിനിമയാണ് അനുശ്രീയുടെ ഇനി ഇറങ്ങാനുള്ളത്. 2020-ന് ശേഷം ആകെ നാല് സിനിമകൾ മാത്രമാണ് അനുശ്രീ ചെയ്തിട്ടുള്ളത്.