ലാൽ ജോസ് മലയാള സിനിമയ്ക്ക് നൽകിയ നായികനടിയാണ് അനുശ്രീ. ലാൽജോസിന്റെ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിലൂടെ നായികയായി അരങ്ങേറിക്കൊണ്ട് അഭിനയത്തിലേക്ക് വന്ന അനുശ്രീ, പിന്നീട് സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായ അഭിനയശൈലി കൊണ്ട് ജനമനസ്സുകളിൽ ഇടം നേടുകയും ചെയ്തു.
അനുശ്രീ അഭിനയത്രിയായെന്ന് കരുതി ഒരിക്കൽ പോലും ജാഡ കാണിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. ഇപ്പോഴും തനി നാട്ടിൻപുറത്ത് കാരിയായി അനുശ്രീ ജനമനസ്സുകളിലുണ്ട്. സ്വന്തം നാട്ടിൽ നടക്കുന്ന ചടങ്ങുകളിലും ഉത്സവങ്ങളിലും ആഘോഷങ്ങളിലും അനുശ്രീ പങ്കെടുക്കാറുണ്ട്. അനുശ്രീയെ മറ്റുള്ള നായികാ നടിമാരിൽ നിന്ന് വ്യത്യസ്തയാകുന്നതും അത് തന്നെയാണ്.
ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണ ആഘോഷങ്ങളിൽ മിക്കപ്പോഴും അനുശ്രീയെ മലയാളികൾ കണ്ടിട്ടുണ്ട്. അനുശ്രീ തന്റെ രാഷ്ട്രീയവും തുറന്നുപറഞ്ഞിട്ടുള്ള ഒരാളാണ്. വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി ദിനം വന്നെത്തിയിരിക്കുകയാണ്. പതിവ് പോലെ തന്നെ തന്റെ ആരാധകർക്ക് ശ്രീകൃഷ്ണ ജയന്തി ആശംസിച്ച് പോസ്റ്റുകൾ അനുശ്രീ ഇട്ടിട്ടുമുണ്ട്. ഒരു സ്പെഷ്യൽ ഫോട്ടോഷൂട്ടും അനുശ്രീ ചെയ്യുകയുണ്ടായി.
“ചിങ്ങ മാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ, ഭൂജാതനായ അമ്പാടി കണ്ണനെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
അവതാര പുരുഷനായ ശ്രീകൃഷ്ണ ഭഗവാൻ്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ..”, അനുശ്രീ ഫോട്ടോസിന് ഒപ്പം കുറിച്ചു. ശ്രീകൃഷ്ണനായിട്ടാണ് അനുശ്രീ വേഷമിട്ടത്. രാധയായി ഒരു പെൺകുട്ടിയും ഒപ്പമുണ്ട്.
അക്ഷര സമേഷ് ആണ് രാധയായി വേഷമിട്ടത്. കൃഷ്ണനും രാധയുമായി ഇരുവരും നന്നായി തിളങ്ങുകയും ചെയ്തിട്ടുണ്ട്. നിഥിൻ നാരായണനാണ് ചിത്രങ്ങൾ എടുത്തത്. ശബരി നാഥിന്റെ സ്റ്റൈലിങ്ങിലും അരുൺ വാസുദേവിന്റെ ഡിസൈനിലെ കോസ്റ്റിയുമാണ് അനുശ്രീയും അക്ഷരയും ധരിച്ചത്. സുജിത് ആൻഡ് സജിത്, പിങ്കി വിശാൽ എന്നിവർ ചേർന്നാണ് ശ്രീകൃഷ്ണന്റെ മേക്കോവറിൽ അനുശ്രീയെ മേക്കപ്പ് ചെയ്തത്.