കേരളത്തിൽ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി ഏതാനം ദിവസങ്ങൾ മാത്രമാണ് ബാക്കിയുളളത്. കേരളത്തിൽ ഇരുപത് ലോകസഭാ മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് അറിയാൻ മലയാളികളും കാത്തിരിക്കുകയാണ്. കഴിഞ്ഞ തവണ ഇരുപതിൽ 19 മണ്ഡലങ്ങളും ജയിച്ചത് യുഡിഎഫ് ആയിരുന്നു. ഈ തവണ അതിന് മാറ്റമുണ്ടാകുമോ അതോ വീണ്ടും യുഡിഎഫ് തൂത്തുവാരുമോ എന്ന് അറിയാൻ കാത്തിരിക്കണം.
പല മണ്ഡലങ്ങളിലും അതി ശക്തമായ മത്സരമാണ് നടക്കുന്നത്. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും പാലക്കാടും ആലപ്പുഴയിലുമൊക്കെ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഇതിൽ പല മണ്ഡലങ്ങളിൽ വലിയ ചർച്ചകളും നടക്കാറുണ്ട്. പക്ഷേ എൽഡിഎഫും യുഡിഎഫും ഏറെ വാശിയോടെ മത്സരിക്കുന്ന ഒരു മണ്ഡലം ഇതല്ലാതെ വേറെയുണ്ട്. അത് വടകര ലോകസഭാ മണ്ഡലമാണ്.
ഷാഫി പറമ്പിലും കെകെ ശൈലജയും ഒപ്പത്തിനൊപ്പം മത്സരിക്കുന്ന മണ്ഡലത്തിൽ ഇരുവരും തമ്മിൽ വാക്ക്പോരുകളും നടക്കുന്നുണ്ട്. അതുകൊണ്ട് വടകരയിൽ ആര് ജയിക്കും എന്നറിയാനും മലയാളികൾ കാത്തിരിക്കുന്നുണ്ട്. അതേസമയം ഷാഫി പറമ്പിലിനെ കുറിച്ച് നടി അനുശ്രീ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പാലക്കാട് നടന്ന ഒരു ഉദ്ഘാടന ചടങ്ങിലാണ് ഷാഫിയെ വേദിയിൽ നിർത്തി അനുശ്രീ പറഞ്ഞത്.
“എനിക്ക് ഇതുവരെ ചമ്മൽ ഇല്ലായിരുന്നു. എംഎൽഎയെ കണ്ടതുപോലെ ഭയങ്കര ചമ്മലാണ്. എനിക്ക് രാഷ്ട്രീയക്കാരെ അധികം അറിയില്ല. എനിക്ക് ആകെ അറിയുന്നത് ഞങ്ങളുടെ നാട്ടിലെ ഗണേശേട്ടനെ മാത്രമാണ്. പക്ഷേ അതല്ലാണ്ട് എനിക്ക് പ്രസംഗം കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള എംഎൽഎയാണ് നമ്മുടെ ഷാഫി പറമ്പിൽ. ഷാഫി ചേട്ടന്റെ കൂടെ സ്റ്റേജ് പങ്കിടാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്..”, അനുശ്രീ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്.