പ്രേമം എന്ന അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് അനുപമ പരമേശ്വരൻ. സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ അതിലെ പാട്ട് ഇറങ്ങുകയും തരംഗമായി മാറുകയും, ആ ഗാനരംഗത്തിൽ നീണ്ട ചുരുളൻ മുടിക്കാരിയായ അനുപമയെ മലയാളികൾ ഇഷ്ടപ്പെടുകയും ധാരാളം ആരാധകരുണ്ടാവുകയും ചെയ്തിരുന്നു.
ആ സിനിമ അനുപമയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുമുണ്ടാക്കി. മലയാളത്തിന് പുറമേ അന്യഭാഷകളിൽ നിന്ന് അനുപമയ്‌ക്ക് അവസരങ്ങൾ ധാരാളം ലഭിച്ചു. തെലുങ്കിലാണ് അനുപമ ഇതുവരെയുള്ളതിൽ വച്ച് കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്. അവിടെയാണ് അനുപമയ്‌ക്ക് കൂടുതൽ ആരാധകരുള്ളത്. മലയാളത്തിൽ കുറുപ്പാണ് അനുപമയുടെ അവസാന റിലീസ് ചിത്രം. അതിൽ വളരെ ചെറിയ ഒരു റോളിലാണ് അഭിനയിച്ചത്.
കാർത്തികേയ 2-വാണ് തെലുങ്കിൽ അവസാനമായി ഇറങ്ങിയ സിനിമ. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായിരുന്നു. ചെറിയ ബഡ്ജറ്റിൽ ഷൂട്ട് ചെയ്ത സിനിമ 125 കോടിയിൽ അധികം കലക്ഷനും നേടിയിരുന്നു. കാർത്തികേയയിലെ നായകനായ നിഖിലിന്റെ നായികയായി തന്നെയാണ് അടുത്ത സിനിമയിലും അനുപമ അഭിനയിച്ചിട്ടുള്ളത്. 18 പേജസ് എന്നാണ് ചിത്രത്തിന്റെ പേര്. ഡിസംബർ 23-നാണ് സിനിമയുടെ റിലീസ്.
ഓമനസ് സാരീസിന്റെ മനോഹരമായ നീല സാരിയിൽ ഏഴഴകിൽ തിളങ്ങിയ അനുപമയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. പ്രണവ് മഹേശ്വരിയാണ് അനുപമയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാൻഡിയാണ് സ്റ്റൈലിംഗ് ചെയ്തത്. എന്തൊരു സുന്ദരിയാണ്, ക്യൂട്ട്, ഇത്രയും ക്യൂട്ടിനെസ്സ് ആർക്കുണ്ട് എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.