അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായ പ്രേമം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനുപമ പരമേശ്വരൻ. മൂന്ന് നായികമാരിൽ ഒരാളായി അനുപമ സിനിമയിൽ അഭിനയിച്ചത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയത് അനുപമ ആയിരുന്നു. ആലുവ പുഴയുടെ എന്ന ഗാനം ഇറങ്ങിയതോടെയാണ് അനുപമ മലയാളികൾക്ക് സുപരിചിതയാകുന്നത്.
പാട്ട് സമൂഹ മാധ്യമങ്ങളിലും കേരളത്തിലും വലിയ തരംഗമായി മാറിയിരുന്നു. ചുരുളൻ മുടിക്കാരിക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. സിനിമ ഇറങ്ങിയ ശേഷം അനുപമയെക്കാൾ ചർച്ച ചെയ്തത് മറ്റു രണ്ട് നായികമാരെ ആയിരുന്നെങ്കിൽ കൂടിയും അപ്പോഴേക്കും തരംഗമായി മാറിയിരുന്നു. തെലുങ്കിൽ നിന്ന് അനുപമയ്ക്ക് അവസരം ലഭിച്ചു. ഇന്ന് തെലുങ്കിൽ ഏറെ തിരക്കുള്ള നായികനടിമാരിൽ ഒരാളാണ് അനുപമ.
തമിഴിലും കന്നഡയിലും അരങ്ങേറി തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി നിൽക്കുന്നുണ്ട് അനുപമ. മലയാളത്തിലും ഇടയ്ക്ക് സിനിമകൾ ചെയ്യുന്നുണ്ട്. കുറുപ്പ് എന്ന സിനിമയിലാണ് അനുപമ മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. തെലുങ്കിലെ തിരക്കുകൾ കാരണമാണ് മലയാളത്തിൽ ഇപ്പോൾ അത്ര സിനിമകൾ ചെയ്യാത്തത്. സുരേഷ് ഗോപി ചിത്രത്തിലൂടെ വീണ്ടും അനുപമ മലയാളത്തിലേക്ക് എത്തുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ ഒന്നര കോടിയ്ക്ക് അടുത്ത് ഫോളോവേഴ്സുള്ള ഒരാളാണ് അനുപമ. അതുകൊണ്ട് തന്നെ അതിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്. ഇപ്പോഴിതാ സാരിയിലുള്ള തന്റെ പുതിയ ഫോട്ടോസ് അനുപമ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സായി നിഹാൽ കൊതട്ടിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്തിനാണ് ഇങ്ങനെയുള്ള ഫോട്ടോസ് ഇടുന്നതെന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. ഫോട്ടോയ്ക്ക് ക്വാളിറ്റി ഇല്ലെന്നായിരുന്നു പലരുടെയും പ്രതികരണം.