February 27, 2024

‘അമ്പോ പ്രേമത്തിലെ മേരി അല്ലേ ഇത്!! കറുപ്പിൽ ഹോട്ട് ലുക്കിൽ അനുപമ പരമേശ്വരൻ..’ – ഫോട്ടോസ് വൈറൽ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിൽ നായികമാരായി മൂന്ന് പുതുമുഖ നടിമാരാണ് അഭിനയിച്ചത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ഒരു നായികയുണ്ട് അതിൽ. പ്രേമത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ശ്രദ്ധനേടിയിരുന്നു. അതിലൂടെ പുതുമുഖമായ നടി അനുപമ പരമേശ്വരനും ഒരുപാട് ആരാധകരെ ലഭിച്ചു.

പ്രേമത്തിൽ മേരി എന്ന കഥാപാത്രമായി തിളങ്ങിയ ശേഷം അന്യഭാഷകളിൽ നിന്ന് വരെ അഭിനയിക്കാൻ അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും അരങ്ങേറിയ അനുപമയ്‌ക്ക് തെലുങ്കിൽ അഭിനയിച്ച ശേഷമാണ് ഒരുപാട് ആരാധകരുള്ള താരമായി മാറിയത്. ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ വിമർശനങ്ങളും അനുപമയെ തേടി വരികയും ചെയ്തിരുന്നു.

മലയാളത്തിൽ ദുൽഖറിന്റെ കുറുപ്പിലാണ് അവസാനമായി അഭിനയിച്ചത്. തെലുങ്കിൽ അനുപമ അവസാനമായി അഭിനയിച്ച രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വലിയ ഹിറ്റായി മാറിയിരുന്നു. ബട്ടർഫ്ലൈ ആണ് അനുപമയുടെ അവസാനമിറങ്ങിയ ചിത്രം. തമിഴിൽ ഷൂട്ടിംഗ് നടക്കുന്ന സൈറൺ ആണ് അനുപമയുടെ ഇനി ഇറങ്ങാനുള്ള ചിത്രം. മലയാളത്തിലും ഒരു സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ട്.

കരിവള ധരിച്ച് കറുപ്പ് ലെഹങ്കയിൽ തിളങ്ങിയ അനുപമയുടെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. നിഖിൽ ബറേലി എടുത്ത ഫോട്ടോസിൽ വളരെ ക്യൂട്ട് ലുക്കിലാണ് അനുപമ തിളങ്ങിയത്. രശ്മിത തപ്പയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. തലശയുടെ ഔട്ട് ഫിറ്റാണ് അനുപമ ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രേമത്തിലെ മേരി ആളാകെ മാറിയെന്ന് ആരാധകരും പറയുന്നു.