മലയാള സിനിമയിലെ മലയാള തനിമയുള്ള നടിയെന്ന് വിശേഷിപ്പിക്കുന്ന ഒരു അഭിനയത്രിയാണ് നടി കാവ്യാ മാധവൻ. ഒരു കാലത്ത് ശ്രീവിദ്യ ഉണ്ടാക്കിയ ഓളമാണ് രണ്ടായിരം കാലഘട്ടത്തിൽ കാവ്യാ ഉണ്ടാക്കിയത്. കാവ്യയ്ക്ക് ഒരുപാട് ആരാധകരും ആ കാലത്ത് ഉണ്ടായിരുന്നു. ബാലതാരമായി എത്തി നായികയായി മാറിയ കാവ്യാ ഏകദേശം 25 വർഷത്തോളം മലയാള സിനിമയിൽ സജീവമായി നിന്നിട്ടുണ്ട്.
2016-ൽ ദിലീപുമായി രണ്ടാമത് വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് കാവ്യാ. എങ്കിലും കാവ്യയുടെ ഓരോ പുതിയ വിശേഷങ്ങൾ അറിയാനും ആരാധകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് കാവ്യാ മാധവൻ. എല്ലാ വർഷവും ആശംസകൾ നേരാറുള്ള ദിലീപിന്റെ മകൾ മീനാക്ഷി ഈ തവണ പോസ്റ്റുകളൊന്നും ഇട്ടിരുന്നില്ല.
എങ്കിലും ചില സഹപ്രവർത്തകരായ താരങ്ങളിൽ ചിലർ ആശംസകൾ നേർന്നിരുന്നു. രമേശ് പിഷാരടി, സംവിധായകൻ അരുൺ ഗോപി എന്നിവരാണ് അവരിൽ പ്രധാനികൾ. ഈ തലമുറയിലെ കാവ്യ മാധവൻ എന്ന് വിശേഷിപ്പിക്കുന്ന നടി അനു സിത്താരയും പ്രിയതാരത്തിന് ആശംസകൾ നേർന്ന് പോസ്റ്റ് ഇട്ടിട്ടുണ്ട്. “ജൂനിയർ കാവ്യാ വിഷെസ് സീനിയർ കാവ്യാ” എന്നാണ് ആരാധകർ പോസ്റ്റിന് താഴെ ഇട്ടിരിക്കുന്ന കമന്റ്.
ചെറുപ്പത്തിലെ തങ്ങളുടെ ക്രഷ് എന്നൊക്കെ ചിലർ കമന്റ് ഇട്ടിട്ടുമുണ്ട്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട കാവ്യാ ‘നന്ദി അനു..” എന്ന് മറുപടിയും ഇട്ടിട്ടുണ്ട്. കാവ്യാ-ദിലീപ് ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളുമുണ്ട്. അടുത്തിടെയാണ് കാവ്യാ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് സജീവമായത്. തന്റെ ഫാഷൻ ബ്രാൻഡായ ലക്ഷ്യയുടെ വസ്ത്രങ്ങളിൽ താൻ തിളങ്ങി നിൽക്കുന്ന ഫോട്ടോസും വീഡിയോസും കാവ്യാ പങ്കുവെക്കാറുണ്ട്.