സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളുടെ റോളിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനു ഇമ്മാനുവൽ. ആദ്യ സിനിമയിൽ ബാലതാരമായി അഭിനയിച്ച അനു, പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം നിവിൻ പൊളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലൂടെ തിരിച്ചുവന്നു. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായതോടെ അനുവിന് കൂടുതൽ അവസരങ്ങൾ വന്നു.
പിന്നീട് ദുൽഖർ ചിത്രമായ സി.ഐ.എയിൽ അഭിനയിച്ചെങ്കിലും ഷൂട്ടിങ്ങിന്റെ പാതിയിൽ അതിൽ നിന്ന് പിന്മാറി അനു തെലുങ്കിലേക്ക് പോയി. മലയാള സിനിമ വേണ്ടെന്ന് വച്ച് തെലുങ്കിലേക്ക് പോയ അനു അവിടെ ശരിക്കും തിളങ്ങി. നാനിയുടെ നായികയായി മജ്നു എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു അനുവിന്റെ തുടക്കം. ആദ്യ സിനിമ തന്നെ അവിടെ ഹിറ്റായതോടെ അനു കൂടുതൽ അവസരങ്ങൾ ലഭിച്ചു.
ഇതിനിടയിൽ തമിഴിൽ സൂപ്പർഹിറ്റായ തുപ്പരിവാലനിൽ ശ്രദ്ധേയമായ ഒരു വേഷം അനു ചെയ്തു. തെലുങ്കിലാണ് അനു കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്. അവിടെ ഒരു ഗ്ലാമറസ് താരമായി അനുവിനെ ചില സിനിമകളിൽ കണ്ടിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും അനു മോഡേൺ ആണ്. മലയാളത്തിൽ പിന്നീട് അനു ഇമ്മാനുവേൽ അഭിനയിച്ചിട്ടില്ല. കേരളത്തിലും അനുവിന് ഒരുപാട് ആരാധകരുണ്ട്.
തമിഴിൽ കാർത്തിയുടെ നായികയായി ജപ്പാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ഈ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇതേ സമയം അനു ഗ്ലാമറസ് ലുക്കിൽ ഒരു കലക്കൻ ഫോട്ടോഷൂട്ടും ചെയ്ത അതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. രോഹിത്ത് ബാലയുടെ കോസ്റ്റിയൂമിൽ തരിശിയുടെ ആഭരണങ്ങൾ ധരിച്ച് പൊളി ലുക്കിലാണ് അനുവിനെ കാണാൻ സാധിക്കുന്നത്. അഴകി എന്നാണ് ആരാധകരിട്ട കമന്റ്.