മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അൻസിബ ഹസ്സൻ. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് പോയ അൻസിബ അവിടെ നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. പക്ഷേ പല സിനിമകളിലെയും പ്രകടനം ശ്രദ്ധിക്കാതെ പോവുകയും ചെയ്തു. പിന്നീട് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി.
മോഹൻലാലിൻറെ തന്നെ ദൃശ്യം എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മൂത്തമകളുടെ റോളിൽ അഭിനയിച്ചത് അൻസിബ ആയിരുന്നു. ആ സിനിമ അൻസിബയ്ക്ക് വലിയ രീതിയിലുള്ള പ്രശംസകൾക്ക് വഴിയൊരുക്കി. ദൃശ്യത്തിലെ അഞ്ജു തന്നെയാണ് അൻസിബ ഇതുവരെ റോളുകളിൽ ഏറ്റവും കൈയടി നേടിയിട്ടുള്ളത്. ദൃശ്യം കഴിഞ്ഞ വേറെയും നിരവധി മലയാള സിനിമകളിൽ അൻസിബ അഭിനയിച്ചിരുന്നു.
എങ്കിലും അൻസിബ പലപ്പോഴും മികച്ച വേഷങ്ങൾ ലഭിക്കാതെ തഴയപ്പെടുകയും ചെയ്തു. ദൃശ്യത്തിന് ശേഷം ദൃശ്യം 2 വരെ കാത്തിരിക്കേണ്ടി വന്നു അൻസിബയ്ക്ക് മറ്റൊരു നല്ല സിനിമയ്ക്ക് വേണ്ടി. അതും സൂപ്പർഹിറ്റായി മാറിയിരുന്നു. മമ്മൂട്ടി ചിത്രമായ സി.ബി.ഐ 5-വിലാണ് അവസാനമായി അൻസിബ അഭിനയിച്ചത്. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് അൻസിബ.
ഇപ്പോഴിതാ അൻസിബ സൈമ അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. അൻസിബ തന്നെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ആരിഫ് എ.കെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കറുപ്പ് നിറത്തിലെ ജീൻസും ബനിയനും അതിന് മുകളിൽ തുറന്നിട്ട ഒരു ഷർട്ടുമാണ് അൻസിബ ധരിച്ചിരുന്നത്. സ്റ്റൈൽ ആയല്ലോ എന്നാണ് ആരാധകർ കണ്ടിട്ട് പറയുന്നത്.