December 11, 2023

‘അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നീന്തിത്തുടിച്ച് അൻസിബയുടെ കിടിലം ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

മോഹൻലാലും മീര ജാസ്മിനും പ്രധാന റോളുകളിൽ അഭിനയിച്ച ഇന്നത്തെ ചിന്ത വിഷയം എന്ന സിനിമയിൽ ചെറിയ റോളിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ മാറിയ നടിയാണ് അൻസിബ ഹസ്സൻ. ആ ചിത്രത്തിന് ശേഷം 2009 മുതൽ തമിഴിൽ നിരവധി സിനിമകളിൽ അഭിനയിച്ച അൻസിബ വീണ്ടും തിരിച്ചുവരവ് നടത്തിയത് മോഹൻലാലിൻറെ തന്നെ ദൃശ്യത്തിലാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആ ചിത്രം മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച് മുന്നേറിയിരുന്നു. 75 കോടിയിൽ അധികമാണ് ചിത്രം നേടിയത്. അതിലെ കഥാപാതത്തിന്റെ പേരിലായിരുന്നു പിന്നീട് അൻസിബ അറിയപ്പെട്ടത്. അൻസിബയ്ക്ക് പക്ഷേ പിന്നീട് വീണ്ടും മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിച്ചില്ല എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്.

ടെലിവിഷൻ ഷോകളിൽ അവതാരകയായാണ് പിന്നീട് അൻസിബയെ പ്രേക്ഷകർക്ക് കണ്ടത്. നല്ല കഥാപാത്രത്തിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് അൻസിബയ്ക്ക് ദൃശ്യം 2 വരെ കാത്തിരിക്കേണ്ടി വന്നു. മികച്ച അഭിനയ മുഹൂർത്തങ്ങളാണ് അൻസിബയ്ക്ക് സിനിമയിൽ ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലും അൻസിബ വളരെ സജീവമായി ഇപ്പോൾ നിൽക്കാറുണ്ട്.

അൻസിബ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് കീഴിൽ എടുത്ത കിടിലം ഫോട്ടോഷൂട്ടാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടത്. ലിജോ പോളാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അൻസിബ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നത്. അതിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.