‘ശ്രീലങ്കയിൽ അവധി ആഘോഷിച്ച് നടി അന്ന രാജൻ! ഗ്ലാമറസ് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് അന്ന രാജൻ. ഒരു പുതുമുഖ നായികാ ആയിരുന്നിട്ട് കൂടിയും അന്നയുടെ മിന്നും പ്രകടനമാണ് ചിത്രത്തിൽ കാണാൻ കഴിഞ്ഞത്. ഇന്നും അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലാണ് അന്ന ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ അറിയപ്പെടുന്നത് തന്നെ.

അതിന് ശേഷം നിരവധി സിനിമകൾ ചെയ്തതെങ്കിലും അന്നയെ പ്രേക്ഷകർ ഓർക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ്. പിന്നീട് ചെയ്ത കഥാപാത്രങ്ങളും അത്ര പ്രേക്ഷകശ്രദ്ധ നേടുന്നത് ആയിരുന്നില്ല. മോഹൻലാലിൻറെ നായികയായിട്ടാണ് രണ്ടാമത്തെ ചിത്രത്തിൽ തന്നെ അന്ന അഭിനയിക്കുന്നത്. പിന്നീട് മമ്മൂട്ടി ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. അയ്യനും കോശിയിലും പൃഥ്വിരാജിന്റെ ഭാര്യയുടെ റോളിലും അഭിനയിച്ചു.

ഇതിനിടയിലും ശേഷവും പല സിനിമകൾ ചെയ്‌തെങ്കിലും തിയേറ്ററിൽ പരാജയം ആയിരുന്നു. ആദ്യ ചിത്രത്തിൽ ഇത്രയും അഭിപ്രായം നേടി നായികയ്ക്ക് മോശമായ കഥാപാത്രങ്ങളാണ് പിന്നീട് ലഭിച്ചത്. ഇപ്പോൾ ഉദ്‌ഘാടനങ്ങളിലൂടെ മലയാളികളുടെ ഇടയിൽ സജീവമായി നിൽക്കുന്നുണ്ട് അന്ന. നേഴ്സ് ആയിരുന്ന അന്ന ആ ജോലി ഉപേക്ഷിച്ച ശേഷമാണ് സിനിമയിൽ അവസരം ലഭിച്ചപ്പോൾ അതിലേക്ക് തിരിഞ്ഞത്.

ഇപ്പോഴിതാ തന്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് അവധി ആഘോഷിക്കാൻ ശ്രീലങ്കയിൽ പോയിരിക്കുകയാണ് അന്ന. ശ്രീലങ്കയിൽ നിന്ന് പിങ്ക് നിറത്തിലെ ഔട്ട് ഫിറ്റ് ധരിച്ച് ഗ്ലാമറസ് ലുക്കിൽ തിളങ്ങി നിൽക്കുന്ന അന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. സിനിമയിലും ഇത്തരം വേഷങ്ങളിൽ അഭിനയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. അതോടൊപ്പം ഫോട്ടോസ് അവർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു.