November 29, 2023

‘ഹരിപ്പാടിന്റെ ഹൃദയം കീഴടക്കി നടി അന്ന രാജൻ, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകൻ പുതുമുഖങ്ങളെ വച്ച് സൂപ്പർഹിറ്റായി തീർന്ന അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരമാണ് നടി അന്ന രാജൻ. ആ സമയത്ത് അന്നയെ ആ പേരിനേക്കാൾ അങ്കമാലി ഡയറീസിലെ ലിച്ചി എന്ന പറഞ്ഞാലേ പ്രേക്ഷകർക്ക് അറിയുകയുള്ളായിരുന്നു. ആദ്യ സിനിമയുടെ വിജയം അന്നയ്ക്ക് കൂടുതൽ അവസരങ്ങൾ നേടി കൊടുത്തു.

അതിന് ശേഷം മോഹൻലാലിൻറെ ഒപ്പം അഭിനയിക്കാനാണ് അന്നയ്ക്ക് അവസരം ലഭിച്ചത്. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ അന്ന മോഹൻലാലിൻറെ നായികയായി തിളങ്ങി. പിന്നീട് ലോനപ്പന്റെ മാമോദിസ, മധുരരാജ, സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങിയ സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. പക്ഷേ പ്രേക്ഷകർക്ക് അന്നും ഇന്നും ഇഷ്ടം ലിച്ചി തന്നെയാണ് എന്നതും ശ്രദ്ധേയം.

ഈ കഴിഞ്ഞ ദിവസം അന്ന രാജൻ ഹരിപ്പാട് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതിഥിയായി അന്ന എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രമേശ്‌ ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന മയൂഖം 2022-ൽ എക്സലൻസ് അവാർഡിൽ അതിഥിയായി എത്തിയതായിരുന്നു അന്ന. നടൻ വിഷ്ണു ഉണ്ണികൃഷ്ണനും എം ജയചന്ദ്രനും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഹരിപ്പാടിന്റെ ഹൃദയം കീഴടക്കിയ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നിതീഷ് രാജ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കറുപ്പ് നിറത്തിലെ ഔട്ട്.ഫിറ്റ് ധരിച്ച് ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് അന്ന എത്തിയത്. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നീ സിനിമകളാണ് അന്നയുടെ അടുത്തതായി ഇറങ്ങാനുള്ളത്.