ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത പുറത്തിറങ്ങിയ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് എന്ന താരത്തിന്റെ തുടക്കം ഈ സിനിമയിലൂടെയായിരുന്നു. ആന്റണിയെ കൂടാതെ നിരവധി പുതുമുഖങ്ങളാണ് ആ സിനിമയിൽ അഭിനയിച്ചത്. നായികയായി അഭിനയിച്ച് തിളങ്ങിയ നടി അന്ന രാജന്റെയും ആദ്യ സിനിമയായിരുന്നു അത്.
അന്നയ്ക്ക് അതിന് ശേഷം മലയാളത്തിൽ തന്നെ നിരവധി സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിച്ചു. പക്ഷേ ഇന്നും അന്ന അറിയപ്പെടുന്നത് അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ്. അതിന് ശേഷം മോഹൻലാലിന്റെ നായികയായി വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലും അന്ന രാജൻ അഭിനയിച്ചു. ആദ്യ സിനിമയിലേത് പോലെയുള്ള മികവുറ്റ കഥാപാത്രങ്ങൾ പക്ഷേ അന്നയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന അന്ന വളരെ യാദർശ്ചികമായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. അങ്ങനെ നേഴ്സിൽ നിന്ന് അഭിനയത്രിയിലേക്ക് അന്ന മാറുകയും ചെയ്തു. മലയാളത്തിൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് അന്ന രാജൻ. രണ്ട്, തിരിമാലി എന്നീ സിനിമകളാണ് അന്നയുടെ അവസാനമായി പുറത്തിറങ്ങിയത്. ഇടുക്കി ബ്ലാസ്റ്റേഴ്സ് ആണ് അടുത്ത സിനിമ.
കൊടുങ്ങല്ലൂരിലെ ഫ്രൂട്ട് ബേ എന്ന സ്ഥാപനത്തിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനത്തിന് അന്നയായിരുന്നു മുഖ്യാതിഥികളിൽ ഒരാൾ. നടിമാരായ മാളവിക മേനോൻ, നയന എൽസ എന്നിവർക്ക് ഒപ്പം അന്നയും ഉദ്‌ഘാടനത്തിന് പങ്കെടുത്തു. കറുപ്പ് സാരി ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് അന്ന എത്തിയത്. അന്നയുടെ വരവിൽ ക്യാമറ കണ്ണുകൾ മുഴുവനും താരത്തിലേക്ക് തന്നെയാണ് കൂടുതൽ ശ്രദ്ധകൊടുത്തത്.