അഭിനയിക്കുന്ന ആദ്യ സിനിമയിലൂടെ തന്നെ പേര് നേടുക എന്ന് പറയുന്നത് അത്ര എളുപ്പമായ കാര്യമല്ല. സിനിമയിൽ ശ്രദ്ധനേടിയെടുക്കുക എന്ന് പറയുന്നത് പ്രധാന വേഷങ്ങൾ ചെയ്യുന്നവർക്ക് പോലും ഇന്നത്തെ കാലത്ത് വളരെ പാടാണ്. സൂപ്പർസ്റ്റാർ സിനിമകളിൽ അഭിനയിച്ചാൽ മാത്രമാണ് പലരും ശ്രദ്ധിക്കാറുള്ളത്. എങ്കിൽ അഭിനയിച്ച ആദ്യ സിനിമയിലൂടെ ഒരുപാട് ആരാധകരെ നേടിയ ഒരാളാണ് നടി അന്ന രാജൻ.
അന്ന അഭിനയിച്ച ആദ്യ സിനിമ അങ്കമാലി ഡയറീസ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇറങ്ങിയ സിനിമയായിരുന്നു. തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ ആ സിനിമയിലൂടെ നായകനായി അഭിനയിച്ച ആന്റണി വർഗീസും നായികയായി അഭിനയിച്ച അന്ന രാജനും പിന്നീട് മലയാള സിനിമയിലെ തിരക്കുള്ള രണ്ട് യുവതാരങ്ങളായി മാറുകയും ചെയ്തു. അന്ന സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ നായികയാവുകയും ചെയ്തു.
ആദ്യ സിനിമയ്ക്ക് ശേഷം തന്നെ മോഹൻലാൽ ചിത്രത്തിലാണ് അന്ന നായികയായി അഭിനയിച്ചത്. സിനിമയിലേക്കുള്ള അന്നയുടെ പ്രവേശനവും കൗതുകമായ ഒന്നാണ്. നേഴ്സായി ജോലി ചെയ്തിരുന്ന അന്ന ഇന്ന് തിരക്കുള്ള നായികനടിയായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. വരും വർഷങ്ങളിൽ അന്യഭാഷകളിലും അന്ന അഭിനയിക്കുമെന്ന് പ്രതീക്ഷയിലാണ് താരത്തിന്റെ കടുത്ത ആരാധകർ.
സിനിമയ്ക്ക് പുറത്ത് സോഷ്യൽ മീഡിയയിലും അന്ന രാജൻ ഒരു താരം തന്നെയാണ്. കടൽ തീരത്ത് ഗ്ലാമറസ് ലുക്കിൽ മലയാളികളെ അമ്പരിപ്പിച്ചുകൊണ്ട് ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ അന്ന രാജൻ പങ്കുവച്ചിരുന്നു. ഞങ്ങളുടെ പഴയ അങ്കമാലി ഡയറീസിലെ ലിച്ചി തന്നെയാണോ ഇതെന്ന് പലരും ചോദിച്ചുപോകുന്ന ലുക്കിലാണ് അന്ന ഷൂട്ടിൽ തിളങ്ങിയത്.