November 29, 2023

‘ഇന്തോനേഷ്യയിലെ ബാലിയിൽ അവധി ആഘോഷിച്ച് അന്ന ബെൻ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ കുറച്ച് നാളുകളായി തെന്നിന്ത്യൻ സിനിമ നടിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര മേഖലകളിൽ ഒന്നായിരുന്നു മാലിദ്വീപ്. മലയാള സിനിമയിലെ ഒരുപിടി നടിമാരും മാലിദ്വീപിലേക്ക് യാത്ര ചെയ്യുകയും അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കാറുമുണ്ടായിരുന്നു. ആരും ഒരിക്കലെങ്കിലും പോകാൻ കൊതിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് മാലിദ്വീപ്. ഒരുവട്ടം പോയാൽ വീണ്ടും പോവാൻ തോന്നുകയും ചെയ്യുമെന്ന് പല താരങ്ങളും പങ്കുവച്ചിട്ടുമുണ്ട്, അതുപോലെ പോയിട്ടുമുണ്ട്.

മാലിദ്വീപിന്റെ കാലം കഴിഞ്ഞെന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. കാരണം ഇപ്പോൾ കൂടുതൽ നടിമാരും താരങ്ങളും പോകുന്നത് തായ്‌ലൻഡിലേക്കാണ്. എന്തിന് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയും വിഘ്‌നേശും വരെ അവിടെയാണ് ഈ കഴിഞ്ഞ ആഴ്ച അവധി ആഘോഷിക്കാൻ വേണ്ടി പോയത്. അതുപോലെ മലയാളത്തിലെ ഗ്ലാമറസ് ക്വീൻ സാനിയ ഇയ്യപ്പനും തായ്‌ലൻഡിൽ പോയിരുന്നു.

മലയാളത്തിലെ മറ്റൊരു യുവനടിയായ അന്ന ബെൻ തന്റെ അവധി ആഘോഷിക്കാൻ ബാലിയിലേക്ക് പോയിരിക്കുകയാണ്. ബാലിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസും അന്ന ബെൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. അവിടെ ഒരു സൂവിലുള്ള ആന അന്നയുടെ തലയിലൂടെ ഹാരം ഇടുന്ന ഒരു രസകരമായ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. അതിന് താഴെ നടൻ റോഷൻ മാത്യു നല്ലയൊരു ഇടി കിട്ടിയല്ലോ അഭിനന്ദനമെന്ന് കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് അന്ന ബെൻ ഇന്തോനേഷ്യയിലെ ജാകർത്തയിൽ എത്തിയത്. അവിടെയുള്ള കാഴ്ചകൾ കണ്ട ശേഷം ബാലി ദ്വീപിലേക്ക് പോവുകയായിരുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന 2019-ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അന്ന ബെൻ നായികയായി അഭിനയിച്ചിട്ടുമുണ്ട്.