ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് നടി ആൻ അഗസ്റ്റിൻ. മലയാളത്തിൽ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഗസ്റ്റീനിന്റെ മകൾ കൂടിയാണ് ആൻ. ആദ്യ സിനിമയിൽ തന്നെ ഗംഭീരമായ റോളിൽ തിളങ്ങിയ ആൻ പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.
3 വർഷത്തോളമാണ് ആൻ സിനിമയിൽ സജീവമായി നിന്നിട്ടുളളത്. അർജുനൻ സാക്ഷി, ത്രീ കിംഗ്സ്, ഓർഡിനറി, ഫ്രൈഡേ, ഡാ തടിയാ, ആർട്ടിസ്റ്റ് തുടങ്ങിയ സിനിമകളിൽ ആൻ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ആനും ക്യാമറമാനുമായ ജോമോൻ ടി ജോണുമായി വിവാഹിതരാകുന്നത്. അതിന് ശേഷം ആൻ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല.
നീനയുടെ വീണ്ടും തിരിച്ചുവരവ് നടത്തിയ ആൻ പിന്നീട് സോളോയിൽ അഭിനയിച്ചിട്ടുണ്ട്. 2020-ൽ ആൻ ജോമോനുമായി ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ആൻ വീണ്ടും സിനിമയിൽ സജീവമാകാൻ പോവുകയാണെന്ന് വാർത്തകളും വന്നിരുന്നു. ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമയിലൂടെ വീണ്ടും അതിശക്തമായി തിരിച്ചുവരാൻ പോവുകയാണ് ഇപ്പോൾ ആൻ.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ആൻ തന്റെ വീട്ടിലുള്ള വളർത്തുനായകൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ താരം പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘റോട്ട് വെയ്ലർ എന്ന ബ്രീഡിലുള്ള നായകുട്ടിയാണ് ആൻ വളർത്തുന്നത്. “പൂവർ ബോയ് ഗിവ് ഹിം സം ലവ്” എന്നാണ് മീരാനന്ദൻ ഫോട്ടോസിന് നൽകിയ കമന്റ്.