ലാൽ ജോസ് സംവിധാനം ചെയ്ത തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ഒരു ചിത്രമായിരുന്നു എൽസമ്മ എന്ന ആൺകുട്ടി. ഒരു ഹൈ റേഞ്ച് സ്ഥലത്ത് നടക്കുന്ന കഥ ആസ്പദമാക്കി ഇറങ്ങിയ ചിത്രത്തിൽ എൽസമ്മ എന്ന കഥാപത്രമായി ലാൽ ജോസ് അവതരിപ്പിച്ചത് ഒരു പുതുമുഖ താരത്തിനെ ആയിരുന്നു. ആൻ അഗസ്റ്റിൻ ആയിരുന്നു എൽസമ്മയായി തിളങ്ങിയത്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകൻ.
സിനിമ ഗംഭീരവിജയം നേടിയതോടെ എൽസമ്മയായി തിളങ്ങിയ ആനിന് കൂടുതൽ അവസരങ്ങളും ലഭിക്കാൻ തുടങ്ങി. അർജുനൻ സാക്ഷി, ത്രീ കിംഗ്.സ്, ഓർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ പോപ്പിൻസ്, ടാ തടിയാ, റെബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആർട്ടിസ്റ്റ്, നീന തുടങ്ങിയ സിനിമകളിൽ ആൻ അഗസ്റ്റിൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ പല സിനിമകളും തിയേറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു.
ആർട്ടിസ്റ്റ് എന്ന സിനിമയിൽ പ്രകടനത്തിനായിരുന്നു ആനിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളുകൂടിയാണ് ആൻ. ഛായാഗ്രാഹകനായ ജോമോൻ ടി ജോണുമായി വിവാഹിതയായെങ്കിലും പിന്നീട് ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിരുന്നു. അതിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ആൻ.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെയാണ് ആൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്. അതെ സമയം ആൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഹോഴ്സ് റൈഡിങ് പഠിക്കാൻ ഒരുങ്ങുന്നതിന്റെ ഫോട്ടോസാണ് ഇവ. കുതിരയ്ക്ക് ഒപ്പം അതിനെ തലോടി നിൽക്കുന്ന ചിത്രങ്ങളും കുതിരയുടെ മുകളിൽ ഇരിക്കുന്ന ചിത്രങ്ങളും ആൻ പങ്കുവച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.