February 29, 2024

‘എന്തൊരു അഴക് എന്തൊരു ഭംഗി!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ആൻ അഗസ്റ്റിൻ..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് ആൻ അഗസ്റ്റിൻ. സിനിമയുടെ ടൈറ്റിൽ കഥാപാത്രത്തിലൂടെ തന്നെ അഭിനയത്തിലേക്ക് എത്തിയ ആൻ വളരെ കുറച്ച് വർഷങ്ങൾ മാത്രമേ സിനിമയിൽ സജീവമായി നിന്നിട്ടുള്ളൂ. അന്തരിച്ച അതുല്യനടൻ ‘അഗസ്റ്റിന്റെ മകളാണ് ആൻ.

2013-ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന സിനിമയിലെ പ്രകടനത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ആൻ സ്വന്തമാക്കിയിട്ടുണ്ട്. അർജുനൻ സാക്ഷി, ത്രീ കിങ്‌സ്, ഓർഡിനറി, ഫ്രൈഡേ, ഡാ തടിയാ, റെബേക്ക ഉതുപ്പ് കിഴക്കേമല, നീന, സോളോ തുടങ്ങിയ സിനിമകളിൽ ആൻ അഗസ്റ്റിൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതിന് ശേഷം സിനിമയിൽ താരം അഭിനയിച്ചിട്ടില്ല.

2014-ലായിരുന്നു ക്യാമറാമാനായ ജോമോൻ ടി ജോണുമായി ആൻ അഗസ്റ്റിൻ വിവാഹിതയാകുന്നത്. പക്ഷേ അവർ കഴിഞ്ഞ വർഷം ബന്ധം വേർപ്പെടുത്തുകയും ചെയ്തു. വീണ്ടും സിനിമയിൽ സജീവമാകുമെന്നും ആൻ അഗസ്റ്റിൻ സൂചനകൾ നൽകിയിരുന്നു. ഷൂട്ടിംഗ് നടക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിലൂടെ ഒരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആൻ അഗസ്റ്റിൻ.

ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ് ആൻ. സ്വന്തം ചിത്രങ്ങളും അതോടൊപ്പം മറ്റുള്ളവരുടെ പോസ്റ്റുകളിൽ കമന്റുകളുമായും എല്ലാം ആൻ അഗസ്റ്റിൻ സജീവമാണ്. ഇപ്പോഴിതാ സാരയിലുള്ള ആനിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് ആനിനെ ഫോട്ടോസിൽ കാണാൻ സാധിക്കുന്നത്.