December 11, 2023

‘കുളത്തിന് നടുവിൽ ബെഡിൽ ഒരു മാലാഖയെ പോലെ അനിഖ, സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ മുൻനിര സൂപ്പർസ്റ്റാർ പദവിയിലേക്ക് ചുവടു വെച്ചുകൊണ്ടിരിക്കുന്ന കഴിവുള്ള കൊച്ചു താരം ആണ് അനിഖ സുരേന്ദ്രൻ. കോഴിക്കോട്ട് ജനിച്ചു വളർന്ന താരം 2007-ൽ മോഹൻലാൽ നായകനായ അൻവർ റഷീദ് സംവിധാനം ചെയ്ത ചോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിൽ ചുവടു വെക്കുന്നത്. ചെറിയ വേഷത്തിലൂടെയാണ് താരം വന്നതെങ്കിലും 2010 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാളികളുടെ സ്വന്തം അനിഖയായി മാറി.

ഉലകനായകൻ കമൽഹാസൻ വർഷങ്ങൾക്കു ശേഷം മലയാളത്തിൽ അഭിനയിച്ച ഫോർ ഫ്രണ്ടസിലും അനിഖ അഭിനയിച്ചിരുന്നു. 2013-ൽ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡിന് അർഹയായി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളം തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങൾ അതും സൂപ്പർസ്റ്റാർ സിനിമകളിൽ താരം സജീവമായി.

അജിത്, മമ്മൂട്ടി തുടങ്ങിയവരുടെ മകളായി അനിഖ മികച്ച പ്രകടനം കാഴ്ചവച്ച് മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാവുകയും കൂടുതൽ ആരാധകരെ നേടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായ പ്രി താരം കൂടിയാണ് അനിഖ സുരേന്ദ്രൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും അനിഖ സുരേന്ദ്രൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്, അത് ശ്രദ്ധനേടിയിട്ടുമുണ്ട്.

ഇപ്പോൾ റെയിൻബോ മീഡിയ ഫോട്ടോഗ്രാഫറായ ശരത് ഘോഷ്, ‘ഫാം റോക്ക് ഗാർഡൻ’ എന്ന ലൊക്കേഷനിൽ പകർത്തിയ അനിഖയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വെള്ളത്തിന് മുകളിൽ വൈറ്റ് ബെഡിൽ വൈറ്റ് ബ്രൈഡൽ വസ്ത്രത്തിൽ ഒരു മാലാഖയെ പോലെയാണ് അനിഖ സുരേന്ദ്രൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ വിദ്യ സബീഷാണ് താരത്തിനെ അതിസുന്ദരി ആക്കിയിരിക്കുന്നത്.