ബാലതാരമായി അഭിനയിച്ച് ജന മനസ്സുകളിൽ ഇടം നേടുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയകളുടെ വരവോടെ ഒരു യുവനടിക്ക് സിനിമയിൽ നിന്ന് ലഭിക്കുന്ന അതെ പിന്തുണയും സപ്പോർട്ടും ഈ കുട്ടി താരങ്ങൾക്ക് ലഭിക്കാറുണ്ട്. ഭാവിയിൽ നായകനായോ നായികയായോ അഭിനയിച്ച് തിളങ്ങാൻ ഇവരിൽ പലർക്കും കഴിയുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
അത്തരത്തിൽ കുട്ടിതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ബാലതാരമാണ് അനിഖ. അതിൽ മംത മോഹൻദാസിന്റെ മകളായിട്ടാണ് അനിഖ അഭിനയിച്ചത്. അതിന് ശേഷം കൂടുതൽ നല്ല കഥാപാത്രങ്ങളും അവസരങ്ങളും അനിഖയെ തേടിയെത്തുകയും ചെയ്തിരുന്നു.
5 സുന്ദരികൾ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ അനിഖയ്ക്ക് തമിഴിൽ നിന്നും അവസരങ്ങൾ ലഭിച്ചിരുന്നു. സൂപ്പർസ്റ്റാർ അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അനിഖ അഭിനയിച്ചിട്ടുണ്ട്. യെന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിലാണ് അനിഖ അജിത്തിന്റെ മകളായി അഭിനയിച്ച് തമിഴിൽ ആരാധകരെ സ്വന്തമാക്കിയത്.
മലയാളത്തിലോ തമിഴിലോ അനിഖയെ നായികയായി അഭിനയിക്കുന്നത് കാണാൻ പ്രേക്ഷകർ ഇനി ആഗ്രഹിക്കുന്നത്. അനിഖ ഒരു രാജകുമാരിയെ പോലെ തിളങ്ങുന്ന പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എ.ആർ സിഗ്നേച്ചർ ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിൽ ഷാഫി ഷകീറാണ് അനിഖയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.