ബാലതാരമായി ഒരുപാട് സിനിമകളിൽ അഭിനയിച്ച് ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു എന്ന സിനിമയിലാണ് അനിഖ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും അനിഖ ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ അനിഖയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്.
ഒരു യൂട്യൂബ് ചാനലിന് അനിഖ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഫേസ്ബുക്കിൽ ചർച്ചയായിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ആണോ വാട്സ് ആപ്പ് ആണോ അതോ ഫേസ്ബുക്ക് ആണോ ഉപയോഗിക്കുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് അനിഖ നൽകിയ മറുപടിയാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ഇൻസ്റ്റാഗ്രാം എന്നാണ് അനിഖ അതിന് മറുപടി പറഞ്ഞത്.
“ഇൻസ്റ്റാഗ്രാം.. ആരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്? ആരും തന്നെ ഉപയോഗിക്കാറില്ല! കുറെ അമ്മാവന്മാരല്ലതെ ആരും തന്നെ ഫേസ്ബുക്ക് യൂസ് ചെയ്യാറില്ല. വാട്സ് ആപ്പിൽ ആരേലും മെസ്സേജ് അയച്ചാൽ ഞാൻ രണ്ട് ദിവസം കഴിഞ്ഞാണ് മറുപടി കൊടുക്കുന്നത്. ഞാൻ അധികം അത് തുറക്കാറില്ല. ഇൻസ്റ്റാഗ്രാമിൽ ഞാൻ അത്യാവശ്യം ആക്റ്റീവ് ആണ്. ഓവറോൾ ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല.
എല്ലാ ദിവസവും പോസ്റ്റും സ്റ്റോറീസും ഒന്നും ഇടാറില്ല. ഇൻസ്റ്റാഗ്രാം ഇല്ലെങ്കിലും ഞാൻ ഒക്കെയാണ്..”, അനിഖ ചോദ്യത്തിന് മറുപടി നൽകി. ഈ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഒരുപാട് പേർ താരത്തിന്റെ മറുപടി വളരെ മോശമായി പോയെന്ന് അഭിപ്രായപ്പെട്ടു. ചിലർ പക്ഷേ അനിഖയുടെ അഭിപ്രായത്തോടെ യോജിക്കുകയും ചെയ്തിട്ടുണ്ട്. തമിഴിലെ മാമാനിതനാണ് അനിഖയുടെ അടുത്ത ചിത്രം.