സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി രണ്ടാമത്തെ പടത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള എൻട്രി. ആദ്യ സിനിമയിൽ തന്നെ ശ്രദ്ധേയമായ വേഷം വളരെ ഭംഗിയിലായി അവതരിപ്പിച്ചോടെയാണ് അനശ്വരയുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ തുടക്കത്തിൽ തന്നെ ഉണ്ടായത്.
ഉദാഹരണം സുജാതയ്ക്ക് ശേഷം തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അനശ്വരയ്ക്ക് ലീഡ് റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഒരുപക്ഷേ വളരെ ചെറിയ ബഡ്ജറ്റിൽ യാതൊരു സൂപ്പർ താരങ്ങളുമില്ലാതെ ഒരു പടം ഇത്രത്തോളം വിജയം നേടിയിട്ടുണ്ടോ എന്നത് സംശയമാണ്. തണ്ണീർമത്തനിലെ ‘കീർത്തി’ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. ധാരാളം അവാർഡുകളും അനശ്വരയ്ക്ക് ലഭിച്ചു.
ആദ്യരാത്രി, വാങ്ക് തുടങ്ങിയ സിനിമകളിൽ അതിന് ശേഷം അനശ്വര അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ശരണ്യയും സൂപ്പർഹിറ്റായതോടെ അനശ്വരയുടെ റേഞ്ച് തന്നെ മാറി കഴിഞ്ഞു. ജോൺ എബ്രഹാം മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ഇനി അനശ്വരയുടെ ഇറങ്ങാനുള്ളത്. മൈക്ക് എന്നാണ് സിനിമയുടെ പേര്. ടൈറ്റിൽ റോളിലാണ് ഈ സിനിമയിലും അനശ്വര അഭിനയിക്കുന്നത്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ന് കൊച്ചി സെന്റർ സ്ക്വെർ മാളിൽ അനശ്വരയും അതിലെ മറ്റു കഥാപാത്രങ്ങളും ജോൺ ഏബ്രഹാമും എത്തിയിരുന്നു. കറുപ്പ് ഗൗണിൽ അതിസുന്ദരിയായി എത്തിയ അനശ്വര ഇതിന്റെ ഒരു ഫോട്ടോഷൂട്ടും നടത്തിയിരുന്നു. ആ ചിത്രങ്ങൾ അനശ്വര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ക്വീൻ എന്നാണ് ഗോപിക രമേശ് കമന്റ് ചെയ്തിരിക്കുന്നത്. ഡൈസിലെ ബ്രൈഡൽസിന്റെ ഡിസൈനിലുള്ള ഔട്ട് ഫിറ്റിലാണ് അനശ്വര തിളങ്ങിയത്. റിസ്.വാനാണ് മേക്കപ്പ് ചെയ്തത്. നന്ദു പ്രകാശാണ് ചിത്രങ്ങൾ എടുത്തത്.